കവര്‍പാല്‍ വാങ്ങുന്നെങ്കില്‍ മില്‍മ ഒഴികെ മറ്റൊന്നും വാങ്ങരുതേ, മിക്കതിലും കൊടിയവിഷം

നിങ്ങള്‍ കവര്‍പാല്‍ വാങ്ങുന്ന ഒരാളാണെങ്കില്‍ മില്‍മ ഒഴികെ മറ്റൊരു പാലും വാങ്ങാതെ ശ്രദ്ധിക്കുക. കാരണം അന്യ സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെത്തുന്ന പാലുകളില്‍ ഫോര്‍മാലിന്‍. സോഡിയം കാര്‍ബണേറ്റ് എന്നിവയുടെ അംശം കൂടുതലാണെന്ന് പറയപ്പെടുന്നു. റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ അധികൃതര്‍ പരിശോധന തുടങ്ങിയെങ്കിലും രണ്ടു ദിവസം കൊണ്ട് പരിശോധന അവസാനിച്ചു. അന്യ സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെത്തുന്ന പച്ചക്കറികളുടെ പരിശോധന നിലച്ചതു പോലെ തന്നെയാണ് പാലിന്റെ പരിശോധനയും അവസാനിച്ചത്. 30,000 ത്തിലധികം ലിറ്റര്‍ പാലാണ് കുമളി ചെക്ക് പോസ്റ്റിലൂടെ ദിവസേന കേരളത്തിലെത്തുന്നത്.
ദിവസങ്ങളോളം കേടുകൂടാതെ സൂക്ഷിക്കുന്നതിനു വേണ്ടിയാണ് പാലില്‍ മാരകമായ രാസപദാര്‍ത്ഥങ്ങള്‍ ചേര്‍ക്കുന്നത്. പതിനായിരം ലിറ്ററിന്റെ ടാങ്കര്‍ പാല്‍ ശാസ്ത്രീയമായി സംരക്ഷിക്കാന്‍ 20,000 രൂപ ചെലവാകുമെങ്കില്‍ രാസവസ്തുക്കള്‍ ഉപയോഗിച്ചാല്‍ ഇത് 250 രൂപയായി കുറയും. സ്വകാര്യ കമ്പനികള്‍ കൊള്ളലാഭം ഉണ്ടാക്കുന്ന വഴികളാണ് ഇത്. നിരോധിച്ച കവര്‍പാലുകള്‍ വരെ കേരളത്തില്‍ യഥേഷ്ടം ലഭിക്കുന്നുണ്ട്. അടുത്തിടെ ഭക്ഷ്യവിഷബാധയുണ്ടായ ഇടുക്കി നെടുങ്കണ്ടത്തെ സ്‌കൂളില്‍ പോലും നിരോധിച്ച കമ്പനിയുടെ പാലാണ് ഉപയോഗിക്കുന്നതെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം കണ്ടെത്തിയിരുന്നു. കുമളി ചെക്ക് പോസ്റ്റില്‍ പരിശോധന കര്‍ശനമാക്കിയ ദിവസങ്ങളില്‍ കേരളത്തിലേക്ക് തിരിഞ്ഞു നോക്കാതിരുന്ന കമ്പനികള്‍ പരിശോധന പ്രഹസനമായതോടെ കേരളത്തിലേക്കാണ് നോട്ടമിട്ടിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























