ഓപ്പറേഷന്‍ തീയറ്ററിലെ ഓണസദ്യ: നടപടിക്കെതിരേ നഴ്‌സുമാര്‍ പണിമുടക്കി

ഓപ്പറേഷന്‍ തീയറ്ററില്‍ ഓണസദ്യ വിളമ്പിയ സംഭവത്തില്‍ നടപടിയെടുത്തതിനെതിരേ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നഴ്‌സുമാര്‍ പണിമുടക്കി. നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നഴ്‌സുമാര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഓഫീസിലേയ്ക്ക് മാര്‍ച്ച് നടത്തി. തുടര്‍ന്ന് അത്യാഹിത വിഭാഗത്തിനു മുന്നില്‍ പ്രതിഷേധിച്ചു. നടപടി പിന്‍വലിക്കാത്തപക്ഷം ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്നും നഴ്‌സുമാര്‍ അറിയിച്ചു.
ഓപ്പറേഷന്‍ തീയറ്ററില്‍ ഓണസദ്യ വിളമ്പിയ സംഭവത്തില്‍ ഹെഡ്‌നഴ്‌സിനെതിരേ നടപടി സ്വീകരിച്ചിരുന്നു. മാധ്യമവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താതെ നടപടി സ്വീകരിച്ചുവെന്നും ഇതിനെതിരേ ശക്തമായി പ്രതിഷേധിക്കുമെന്നും നഴ്‌സുമാര്‍ അറിയിച്ചു. ശനിയാഴ്ചയാണ് മെഡിക്കല്‍ കോളജിലെ ഓപ്പറേഷന്‍ തീയറ്ററില്‍ സൂപ്രണ്ട് അടക്കമുള്ള ജീവനക്കാര്‍ ഓണസദ്യ കഴിച്ചത്.
തുടര്‍ന്ന് സംഭവത്തെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷണത്തിനു ഉത്തരവിട്ടു. ആരോഗ്യവകുപ്പ് സെക്രട്ടറി നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഓപ്പറേഷന്‍ തീയറ്ററിന്റെ ചുമതലയുണ്ടായിരുന്ന ഹെഡ്‌നഴ്‌സിനെ സ്ഥലം മാറ്റുകയും അനസ്‌തേഷ്യ വിഭാഗം മേധാവിക്കു കാരണം കാണിക്കല്‍ നോട്ടീസ് നല്കുകയും ചെയ്തത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























