ഫോര്‍ട്ട് കൊച്ചിയില്‍ യാത്രാ ബോട്ട് മുങ്ങി 8 പേര്‍ മരിച്ചു, 20 പേരെ രക്ഷപെടുത്തി

ഫോര്‍ട്ട് കൊച്ചിയിലെ കമാലകടവില്‍ മത്സ്യതൊഴിലാളികളുടെ ബോട്ടും യാത്രാ ബോട്ടും കൂട്ടിയിടിച്ചു 8 പേര്‍ മരിച്ചു. രണ്ടു പുരുഷന്മാരും ഒരു സ്ത്രീയുമാണ് മരിച്ചത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇവരെ ഫോര്‍ട്ട് കൊച്ചിയിലെയും മട്ടാഞ്ചേരിയിലെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 20 പേരെ രക്ഷിച്ച് കരുവേലിപ്പടി ആശുപത്രിയില്‍ എത്തിച്ചു. ബാക്കിയുള്ളവരുടെ കാര്യത്തില്‍ അനിശ്ചിതാവസ്ഥ തുടരുന്നു. ഫോര്‍ട്ട്‌കൊച്ചി ബോട്ട് ജെട്ടിയില്‍ നിന്ന് 100 മീറ്ററോളം അകലെയാണ് ബോട്ട് മുങ്ങിയത്.
എന്നാല്‍, ഇത് കപ്പല്‍ ചാലായതിനാല്‍ ആഴമേറെയാണ്. ബോട്ടില്‍ കുടുങ്ങിയവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. വൈപ്പിന്‍ ഭാഗത്തു നിന്നു വന്ന മല്‍സ്യബന്ധന ബോട്ടുമായാണ് കൂട്ടിയിടിച്ചത്. പൊലീസും ഫയര്‍ഫോഴ്‌സും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. മുങ്ങിയ ബോട്ട് കെട്ടിവലിച്ചു കൊണ്ട് കരയിലേക്ക് എത്തിക്കാനുള്ള ശ്രമം നടക്കുകയാണ്. 35 ടിക്കറ്റുകളാണ് നല്‍കിയിരുന്നതെന്ന് ഫെറി അധികൃതര്‍ അറിയിച്ചു. പക്ഷേ, അധികമാളുകള്‍ കയറിയിരുന്നോ എന്നു വ്യക്തമല്ല. ബോട്ട് തലകീഴായി മറിഞ്ഞുപോവുകായിരുന്നു.
നാട്ടുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ നീന്തി രക്ഷാപ്രവര്‍ത്തനം നടത്തുന്നു. തീരത്തിനടുത്തായാണ് ബോട്ട് മറിഞ്ഞത്. അതിനാല്‍ അപകടം ഉണ്ടായ ഉടനെ തന്നെ രക്ഷാപ്രവര്‍ത്തനം നടത്താന്‍ സാധിച്ചു. കൂടുതല്‍ പേരും നീന്തി രക്ഷപ്പെട്ടുവെന്നാണ് സൂചന. നാവികസേനയുടെ സഹായം അഭ്യര്‍ഥിച്ചതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് എഡിജിപി മുഹമ്മദ് യാസിന്‍ നേതൃത്വം നല്‍കുമെന്നും ചെന്നിത്തല അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























