കൊച്ചിയിലെ അപകടത്തില്‍ വില്ലന്‍ ബോട്ടിന്റെ കാലപ്പഴക്കവും അധികൃതരുടെ അനാസ്ഥയും, ദുരന്തത്തിന് കാരണം മുന്നറിയിപ്പുകള്‍ അവഗണിച്ചത്

വെള്ളത്തില്‍ മുങ്ങിത്താഴുന്നവര്‍, മരണവെപ്രാളത്തില്‍ എങ്ങും നിലവിളികള്‍ കൊച്ചിയിലെ ദുരന്തം കണ്ടു നിന്നവരുടെ കരളു പിളര്‍ക്കും ഒരു കൂട്ടരുടെ ഒഴികെ, സുരക്ഷാ നടപടികള്‍ എടുക്കേണ്ട അധികൃതരുടെ.
എത്ര ദുരന്തങ്ങള്‍ ഉണ്ടായാലും സുരക്ഷക്കായി ഒരു ചെറുവിരല്‍ അനക്കാത്ത അധികൃതര്‍ക്ക് ഈ ദുരന്തം സമര്‍പ്പിക്കാം. കാരണം മാധ്യമങ്ങള്‍ നിരവധി തവണ കൊച്ചിയിലെ വന്‍ഭീതി വിതക്കുന്ന കാലപ്പഴക്കം ചെന്ന
ബോട്ടുകളെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതാണ്. അപകടത്തില്‍ ബോട്ട് രണ്ടായിപ്പിളര്‍ന്നു എന്നു കേള്‍ക്കുമ്പോഴേ ബോട്ടിന്റെ അവസ്ഥ മനസ്സിലാക്കാം. ബോട്ടിന് 35 വര്‍ഷം പഴക്കം ഉണ്ടത്രേ. തുരുമ്പു തിന്ന ബോട്ടിന്റെ പലഭാഗങ്ങളും കയറുകള്‍ ഉപയോഗിച്ച് കെട്ടിവച്ചിരിക്കുകയാണത്രേ. സുരക്ഷാ സംവിധാനങ്ങളും ഇതിലുണ്ടായിരുന്നില്ല.
60 ഓളം ബോട്ടുകളാണ് പോര്‍ട്ട് ട്രസ്റ്റിന്റെ അനുമതിയില്ലാതെ കൊച്ചിയില്‍ നിന്നും പശ്ചിമ കൊച്ചിയിലേക്കും അഴിമുഖത്തേക്കും കപ്പല്‍ ചാലിലൂടെ സര്‍വീസ് നടത്തുന്നത്. ഇതില്‍ മൂന്നെണ്ണം സംസ്ഥാന ജലഗതാഗത വകുപ്പിന്റെയും ബാക്കിയുള്ളത് സ്വകാര്യ വിനോദസഞ്ചാര ബോട്ടുകളുമാണ്. വൈപ്പിനിലേക്കുള്ള യാത്രാ ബോട്ടുകളും അങ്ങനെ തന്നെ. സുരക്ഷാ മാനദണ്ഡങ്ങള്‍ കാറ്റില്‍പറത്തിയാണ് ഈ ബോട്ടുകള്‍ കപ്പല്‍ചാലിലൂടെ സര്‍വീസ് നടത്തുന്നത്.
എറണാകുളം ജെട്ടിയില്‍ ജലഗതാഗത വകുപ്പിന്റെ എട്ട് ബോട്ടുകളാണ് ഉള്ളത്. ഇതില്‍ മൂന്നെണ്ണത്തിനാണ് പോര്‍ട്ട് ട്രസ്റ്റ് അനുമതി നിഷേധിച്ചിരുന്നത്. പോര്‍ട്ട് ട്രസ്റ്റ് നിര്‍ദ്ദേശിക്കുന്ന സുരക്ഷാസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് പല തവണ സംസ്ഥാന ജലഗതാഗത വകുപ്പിനോട് രേഖാമൂലം ആവശ്യപ്പെട്ടെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. അതിനു പകരം പോര്‍ട്ട് ട്രസ്റ്റിന്റെ നടപടിക്കെതിരെ സംസ്ഥാന സര്‍ക്കാരും സ്വകാര്യ ബോട്ടുടമകളും കോടതിയെ സമീപിക്കുകയാണ് ചെയ്തത്. ഇത്തരത്തില്‍ നടത്തുന്ന ബോട്ട് സര്‍വീസുകള്‍ അപകടത്തില്‍ പെട്ടാല്‍ വന്‍ദുരന്തമായിരിക്കും ഉണ്ടാവുകയെന്ന് പോര്‍ട്ട് ട്രസ്റ്റ് അധികൃതര്‍ സാക്ഷ്യപ്പെടുത്തിയിരുന്നു. ഇത് അവഗണിച്ചതാണ് ഇപ്പോഴത്തെ ദുരന്തത്തിന് കാരണമെന്നും വിദഗ്ദ്ധര്‍ പറയുന്നു. കൊച്ചിയില്‍ ബോട്ടില്‍ കയറിടിട്ട് ജീവന്‍ തിരിച്ചുകിട്ടിയാല്‍ ഭാഗ്യമെന്നു മാത്രം അല്ലെങ്കില്‍ ദൈവാനുഗ്രഹം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha

























