സത്യമെന്ത്, യഥാര്‍ത്ഥത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷണറെ കുഞ്ഞാലിക്കുട്ടി ചീത്ത പറഞ്ഞോ?

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറെ വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ചീത്ത വിളിച്ചതായി പ്രതിപക്ഷനേതാവ് പ്രസ്താവന നടത്തിയത് തെരഞ്ഞെടുപ്പ് കമ്മീഷണറില്‍ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്ന് മുസ്ലീം ലീഗിന്റെ സംശയം. ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മീഷനെ അധിക്ഷേപിക്കാന്‍ വ്യവസായമന്ത്രി ആരാണെന്ന് ചോദിച്ച് കഴിഞ്ഞദിവസം വിഎസ് അച്യുതാനന്ദന്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ അത്തരമൊരു സംഭവം മുഖ്യമന്ത്രിയുടെ ചേമ്പറില്‍ ഉണ്ടായില്ലെന്നാണ് അവിടെ സന്നിഹിതരായിരുന്നവര്‍ പറഞ്ഞത്.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സാന്നിധ്യത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശശിധരന്‍ നായര്‍ ചര്‍ച്ചയ്‌ക്കെത്തിയത്. അദ്ദേഹം ചേമ്പറിലെത്തുമ്പോള്‍ വ്യവസായമന്ത്രി പികെ കുഞ്ഞാലിക്കുട്ടി അവിടെ സന്നിഹിതനായിരുന്നു. പികെ കുഞ്ഞാലിക്കുട്ടി ശശിധരന്‍ നായരെ അഭിവാദ്യം ചെയ്ത ശേഷം മുഖ്യമന്ത്രിയുമായി സംസാരിച്ചിരുന്നു. വളരെ പെട്ടെന്നാണ് ചര്‍ച്ചകള്‍ ആരംഭിച്ചത്. എന്നാല്‍ ശശിധരന്‍നായര്‍ ചര്‍ച്ചയുടെ തുടക്കം മുതലേ സര്‍ക്കാരിന് വിരുദ്ധമായ നിലപാടാണ് സ്വീകരിച്ചത്. ചില രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു വേണ്ടി വ്യവസ്ഥാപിതമായി നടക്കേണ്ട തെരഞ്ഞെടുപ്പില്‍ മാറ്റം വരുത്താനാവില്ലെന്ന് കമ്മീഷന്‍ പറഞ്ഞപ്പോഴാണ് വ്യവസായ മന്ത്രി ഇടപെട്ടത്. എന്നാല്‍ തീര്‍ത്തും പക്വമായിട്ടായിരുന്നു ഇടപെടല്‍. ഒരു തരത്തിലും അദ്ദേഹം പ്രകോപിതനായില്ല.
പികെ കുഞ്ഞാലിക്കുട്ടി അനാവശ്യമായി വിവാദം സൃഷ്ടിക്കുന്നയാളല്ല. അദ്ദേഹത്തിന് വിവാദങ്ങളില്‍ താത്പര്യവുമില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍ക്കാരുമായി യുദ്ധത്തിനു നില്‍ക്കരുതെന്നുമാത്രം പറഞ്ഞു. ഏറ്റവും ഒടുവില്‍ ശശിധരന്‍നായരുടെ കൈ പിടിച്ച് കുലുക്കിയാണ് കുഞ്ഞാലിക്കുട്ടി അദ്ദേഹത്തെ യാത്രയാക്കിയത്. എന്നാല്‍ ശശിധരന്‍ നായര്‍ മുഖ്യമന്ത്രിയുടെ ചേമ്പര്‍ വിട്ടതും പ്രതിപക്ഷനേതാവിന്റെ പ്രസ്താവനയെത്തി. അതാണ് മുസ്ലീംലീഗിനെ സംശയത്തിലാക്കിയിരിക്കുന്നത്.
തെരഞ്ഞടുപ്പ് കമ്മീഷണര്‍ നേരത്തെ സിപിഎമ്മിന്റെ പഞ്ചായത്താംഗമായിരുന്നു അതിനുശേഷം വിഎസ് മുഖ്യമന്ത്രിയായപ്പോള്‍ അദ്ദേഹത്തിന്റെ സര്‍ക്കാരില്‍ നിയമ സെക്രട്ടറിയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha

























