ഓണക്കാലത്ത് കാമ്പസുകളില്‍ വ്യാപക റെയ്ഡുകള്‍ക്ക് പോലീസ്: പ്രശ്‌നക്കാരെയെല്ലാം പൊക്കും

കേരളത്തിലെ പ്രമുഖ കലാലയങ്ങളിലെ യൂണിയന്‍ ഓഫീസുകളില്‍ റെയ്ഡിന് പോലീസ് ഒരുങ്ങുന്നു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് ഉള്‍പ്പെടെയുള്ള കലാലയങ്ങളിലെ യൂണിയന്‍ ഓഫീസുകള്‍ ആയുധപുരയാണെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. യൂണിയന്‍ ഓഫീസുകളിലും കാമ്പസുകളിലും പ്രിന്‍സിപ്പലിന്റെ മുന്‍കൂര്‍ അനുമതി ഇല്ലാതെ ലഹരി മരുന്ന് പരിശോധന നടത്താമെന്ന് സര്‍ക്കാര്‍ തീരുമാനത്തിന് പിന്നാലെയാണ് ഓണക്കാലത്ത് കാമ്പസ് പരിശോധിക്കാന്‍ പോലീസ് തീരുമാനിച്ചിരിക്കുന്നത്.
ഹോസ്റ്റലുകളിലും പോലീസ് പരിശോധന നടത്തും. ഹോസ്റ്റലുകള്‍ ലഹരി മരുന്നുകളുടെ താവളമാണെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. തിരുവനന്തപുരത്തെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. തിരുവനന്തപുരത്തെ എഞ്ചിനീയറിംഗ് കോളേജില്‍ നടന്ന റെയ്ഡില്‍ മദ്യക്കുറികളും പുകയിലയും പിടിച്ചെടുത്തിരുന്നു. നിരോധിത സാധനങ്ങള്‍ കാമ്പസുകളില്‍ സുലഭമാണെന്നു തന്നെയാണ് പോലീസിന്റെ കണ്ടെത്തല്‍. മിലിറ്റിറിക്കാര്‍ക്ക് ആദായവിലയ്ക്ക് നല്‍കുന്ന മദ്യവും കാമ്പസില്‍ സുലഭമാണത്രേ. കാമ്പസിലെ ആഘോഷ പരിപാടികള്‍ക്ക് സ്ഥാപനമേധാവിയുടെ മുന്‍കൂര്‍ അനുമതി വേണമെന്നും സര്‍ക്കാര്‍ സംഘടിപ്പിച്ച ഉന്നതതല യോഗത്തില്‍ തീരുമാനിച്ചു. കോളേജിലെ ആഘോഷങ്ങളില്‍ വാഹനങ്ങള്‍ നിരോധിക്കണമെന്നും തീരുമാനിച്ചു.
കാമ്പസില്‍ പിടിമുറുക്കാന്‍ തന്നെയാണ് സര്‍ക്കാരിന്റെ തീരുമാനം. സംസ്ഥാനത്തെ കാമ്പസുകളില്‍ എസ്എഫ്‌ഐക്കാര്‍ നടത്തുന്ന അതിക്രമങ്ങള്‍ സര്‍ക്കാരിനെ വല്ലാതെ ബുദ്ധിമുട്ടിച്ച പശ്ചാത്തലത്തിലാണ് യൂണിയനുകള്‍ക്ക് മൂക്കുകയറിടാനുള്ള തീരുമാനം. രാഷ്ട്രീയ പ്രവര്‍ത്തകര്‍ ലഹരികച്ചവടം നടത്തുന്നതായും ആരോപണമുണ്ട്. സംസ്ഥാനത്ത് നിരോധിച്ച ലഹരി പദാര്‍ത്ഥങ്ങള്‍ വരെ യൂണിയന്‍ ഓഫീസുകളില്‍ സുലഭമാണെന്ന ആരോപണവും ശക്തമാണ്. ഇവ നിയന്ത്രണവിധേയമാക്കുന്നതിനു വേണ്ടിയാണ് സര്‍ക്കാരിന്റെ ശ്രമം. ഒപ്പം എസ്എഫ്‌ഐയെ ഒതുക്കണമെന്ന ലക്ഷ്യവും അന്തര്‍ലീനമായിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha

























