തിരുവോണ ദിനം ബിഎസ്എന്‍എല്ലിന് ബ്ലാക്കൗട്ട് ഡേ

മൊബൈലില്‍ നിരക്ക് ഇളവിനുവേണ്ടിയുള്ള പ്രത്യേക താരിഫ് വൗച്ചറുകളോ ആനുകൂല്യങ്ങളോ തിരുവോണ ദിവസം ലഭിക്കില്ലെന്ന് ബിഎസ്എന്‍എല്‍ അറിയിച്ചു. ബ്ലാക്ക് ഔട്ട് ഡേ ആയതിനാല്‍ ഏതു പ്ലാനിലാണോ മൊബൈല്‍ ഉപയോഗിക്കുന്നത് ആ നിരക്കാവും വോയ്‌സ് കോളുകള്‍ക്ക് ഈടാക്കുക.
എസ്എംഎസിനുവേണ്ടി ആക്ടിവേറ്റ് ചെയ്തിട്ടുള്ള സ്‌പെഷല്‍ താരിഫ് വൗച്ചറുകളും പ്രയോജനപ്പെടില്ല. ഫ്രന്‍ഡ്‌സ് ആന്‍ഡ് ഫാമിലി, വോയ്‌സ് 135, വോയ്‌സ് 149 തുടങ്ങിയ വോയ്‌സ് കോളുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങളും ലഭിക്കില്ല. അതേസമയം ഓണത്തിനോട് അനുബന്ധിച്ച് ടോപ്പ്അപ്പ് റീചാര്‍ജിന് മുഴുവന്‍ സംസാരസമയവും ഉയര്‍ന്ന തുകയ്ക്കുള്ള ടോപ്പ്അപ്പിന് കൂടുതല്‍ സംസാരസമയവും ബിഎസ്എന്‍എല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
50, 60, 70, 80, 90, 100 രൂപയ്ക്ക് 29വരെയും 150, 250, 550 രൂപയ്ക്കുള്ള ടോപ്പ്അപ്പിന് നവംബര്‍ 10വരെയും മുഴുവന്‍ സംസാരസമയം ലഭിക്കും. നവംബര്‍ 11വരെ 561 രൂപയുടെ(5 ജിബി) ഡേറ്റ എസ്ടിവിക്ക് 60 ദിവസവും 821 (7 ജിബി), 1011(10 ജിബി), 1949(20 ജിബി) എന്നീ ഡേറ്റ എസ്ടിവികള്‍ക്ക് 90 ദിവസവും കാലാവധി ലഭിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























