ഇന്ന് ഉത്രാടം... ഓണം ആഘോഷിക്കാനൊരുങ്ങി മലയാളികള്‍, നാടും നഗരവും ഓണത്തിരക്കില്‍

ഇന്ന് ഉത്രാടം. ഇനി ഒരു ദിവസം കൂടി. ഓണം ആഘോഷിക്കാനുള്ള തിരക്കിലാണ് മലയാളികള്‍. വീട്ടില്‍ സദ്യ ഒരുക്കാനുള്ള സാധനങ്ങള്‍ വാങ്ങുന്നതിന്റെ തിരക്കിലാണ് ഓരോ മലയാളികളും. ഓരോ ഉത്രാടദിനവും മലയാളികള്‍ക്ക് സമ്മാനിക്കുന്നത് വ്യത്യസ്തമായ ആഘോഷത്തിന്റെ ഓണമാണ്. നാടും നഗരവും ഇപ്പോള്‍ ഓണത്തിരക്കിലാണ്. സാമ്പാറും അവിയലും പായസവും പപ്പടവുമൊക്കെയായി ഇല നിറക്കാന്‍ രാവിലെ തന്നെ മലയാളികള്‍ തയ്യാറെടുപ്പ് തുടങ്ങിക്കഴിഞ്ഞു. കച്ചവടസ്ഥാപനങ്ങളും ഓണച്ചന്തകളും സൂപ്പര്‍മാര്‍ക്കറ്റുകളുമെല്ലാം തിരക്കില്‍അമര്‍ന്നു.
കോടിയില്ലാതെ ഓണമില്ലാത്തിനാല്‍ വസ്ത്രവില്‍പനശാലകളിലും വന്‍തിരക്കാണ്. പ്രത്യേക ഓഫറുകളുമായി വന്‍കിടക്കാര്‍. വഴിയോരവിപണിയും സജീവമായിട്ടുണ്ട്. തിരക്കിനിടയിലെ മോഷണവും മറ്റും തടയുന്നതിനായി പൊലീസും രംഗത്തുണ്ട്. ഇടക്കിടെ ചെറിയ മഴക്കാറുണ്ടെങ്കിലും ഉത്രാടത്തിന് മലയാളിക്ക് വീട്ടിലിരിക്കില്ല. എന്തൊക്കെ കരുതിയാലും ഉത്രാടച്ചന്തയില്‍കയറിയിറങ്ങാതെ മലയാളിക്ക് തിരുവോണത്തിനുള്ള തയ്യാറെടുപ്പ് പൂര്‍ത്തിയാകില്ല.
തിരുവോണ ദിനത്തിലേക്കുള്ള ആഘോഷങ്ങളുടെ മുന്നൊരുക്കങ്ങളും, മലയാളത്തനിമ നിറയുന്ന ഓണകാഴ്ചകളും,പൂവിളിയുടെ ആരവങ്ങളും ഉത്രാട ദിനാഘോഷത്തിനു കൂടുതല്‍ വര്‍ണപ്പൊലിമ പകരുന്നു. എല്ലാത്തിനുമൊടുവില്‍ ഉറങ്ങി എഴുന്നേല്‍ക്കുന്നത് മാവേലി മന്നനെ എതിരേല്‍ക്കുന്ന പ്രഭാതത്തിലേക്ക്. കള്ളവും ചതിയുമില്ലാത്ത സന്തോഷവും,സമാധാനവും,സംമൃദ്ധിയും നിറഞ്ഞ ഒരു ഭൂതകാലത്തിന്റെ പഴയ ഓര്‍മകളില്‍മലയാളി തിരുവോണം ആഘോഷിക്കും. ആഘോഷിക്കാം ഈ ഓണം വര്‍ണാഭമായി തന്നെ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























