ദേശീയ പണിമുടക്ക്: നടപടി ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മിഷന്‍ നോട്ടീസ്

സെപ്റ്റംബര്‍ രണ്ടിനു പ്രഖ്യാപിച്ചിരിക്കുന്ന ദേശീയ പണിമുടക്കില്‍ മനുഷ്യാവകാശം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശി പൊലീസിനു നിര്‍ദേശം നല്‍കി.
ഇതിനാവശ്യമായ നിര്‍ദേശം സര്‍ക്കാര്‍ പുറപ്പെടുവിക്കണം. പണിമുടക്ക് ബന്ദ് അല്ലെന്നും, പണിമുടക്കു സമയത്തു മറ്റുള്ളവരുടെ അവകാശം ലംഘിക്കപ്പെടാതിരിക്കാന്‍ ഇതിന് ആഹ്വാനം ചെയ്യുന്നവര്‍ ശ്രദ്ധിക്കണമെന്നും കമ്മിഷന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. പണിമുടക്കുക എന്നതു മൗലികാവശമല്ല. ജോലിക്കു വരുന്നവരെ തടസ്സപ്പെടുത്തിയാല്‍ ക്രിമിനല്‍ കുറ്റമാണ്. സ്വകാര്യ വാഹനം തടയാനോ, വഴി തടയാനോ, സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കാനോ പാടില്ല.
ഓണാവധി കഴിഞ്ഞു ജോലി സ്ഥലത്തേക്കുള്ള യാത്രയ്ക്കായി ടിക്കറ്റ് ബുക്കു ചെയ്തവര്‍ക്കു റയില്‍വേ സ്‌റ്റേഷനില്‍ യഥാസമയം എത്താന്‍ കഴിഞ്ഞില്ലെങ്കില്‍ അതു മനുഷ്യാവകാശ ലംഘനമാണ്. പണിമുടക്കിന്റെ ഭാഗമായി അക്രമം നടന്നാല്‍ ഉത്തരവാദിത്തത്തില്‍ നിന്നു യൂണിയനുകള്‍ക്കു ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടി. ചീഫ് സെക്രട്ടറിക്കും ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറിക്കും ലേബര്‍ കമ്മിഷണര്‍ക്കും തൊഴിലാളി സംഘടനകള്‍ക്കും നോട്ടീസ് അയച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























