ജയില്‍ വകുപ്പ് വസ്ത്രവിപണന രംഗത്തേക്കും

ഫ്രീ ഫാഷനിസ്റ്റ് (എഫ്.എഫ്) ബ്രാന്‍ഡില്‍ കേരളത്തിന്റെ തനതുപാരമ്പര്യവും ന്യൂജനറേഷന്‍ ട്രെന്‍ഡും ഒത്തൊരുമിക്കുന്ന വസ്ത്രശേഖരങ്ങളുമായി ജയില്‍ വകുപ്പ് എത്തുന്നു. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഉപയോഗിക്കാവുന്ന ഡിസൈനര്‍ കുര്‍ത്ത, ചുരിദാര്‍ തുടങ്ങി ഒരുപിടി വസ്ത്രശേഖരങ്ങളാണ് ജയില്‍ വകുപ്പ് വിപണന രംഗത്തെത്തിക്കുന്നത്.
ജയില്‍ പുള്ളികളില്‍ മാനസിക പരിവര്‍ത്തനം വരുത്തുന്നതിനും തൊഴില്‍ നൈപുണ്യം നല്‍കുന്നതിനുമാണു വസ്ത്രനിര്‍മാണ രംഗത്തേക്കു കടക്കുന്നതെന്നു ജയില്‍ മേധാവി ലോക്‌നാഥ് ബഹ്‌റ പറഞ്ഞു. ഏതുപ്രായക്കാര്‍ക്കും ഉപയോഗിക്കാവുന്ന \'പമ്പ\' കളക്ഷന്‍സ്, യുവാക്കള്‍ക്കായി \'നാലുകെട്ട്\', \'വാല്‍കണ്ണാടി\', \'പൂരം\' കളക്ഷന്‍ എന്നിവയാണ് പ്രധാന ഇനങ്ങള്‍. സംസ്ഥാനത്തെ ജയിലുകളില്‍ ഒരുക്കുന്ന കൗണ്ടറുകള്‍ മുഖേനയാകും വില്‍പന. ഓണ്‍ലൈന്‍ വിപണി കണ്ടെത്തുന്നതിനു വെബ്‌സൈറ്റ് ആരംഭിക്കും. ഡിജിറ്റല്‍ ബ്രോഷര്‍ തയാറാക്കും.
ഡല്‍ഹി, മുംബൈ, ഹൈദരാബാദ് സെന്‍ട്രല്‍ ജയിലുകളിലും \'ഫ്രീ ഫാഷനിസ്റ്റ്\' കൗണ്ടറുകള്‍ തുടങ്ങും. \'മേക്ക് ഇന്‍ കേരള\' ബ്രാന്‍ഡിന്റെ വിപണി ഇതര സംസ്ഥാനങ്ങളിലേക്കു വ്യാപിപ്പിക്കും. പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ 25 തടവുകാരാണു വസ്ത്രശേഖരമൊരുക്കുന്നത്. സെപ്റ്റംബര്‍ ആദ്യവാരം വില്‍പന ആരംഭിക്കും. അടുത്ത മണ്ഡലകാലത്തു ശബരിമല ഭക്തര്‍ക്കായി ഡിസൈനര്‍ തുണിത്തരങ്ങള്‍ ഒരുക്കുമെന്നും ബെഹ്‌റ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























