ഇന്ന് തിരുവോണം, ഓണം ആഘോഷിക്കുന്നതിന്റെ തിരക്കില്‍ മലയാളികള്‍, എല്ലാ മലയാളികള്‍ക്കും ഓണാശംസകള്‍

തിരുവോണം ആഘോഷിക്കുന്നതിന്റെ തിരക്കിലാണ് മലയാളികള്‍. എവിടെയും സദ്യ ഒരുക്കുന്നതിന്റെയും തിരക്കിലാണ് കേരളീയര്‍. പൂക്കളവും ഓണസദ്യയുമായി ഉത്രാടപാച്ചിലിന്റെ ക്ഷീണം മറക്കാന്‍ ഇന്ന് മലയാളികള്‍ ഓണം ആഘോഷിക്കുന്നു. ഇന്നലെ എല്ലാ വ്യാപാര സ്ഥാപനങ്ങളിലും വന്‍തിരക്കാണ് അനുഭവപ്പെട്ടത്. വിനോദ സഞ്ചാര വകുപ്പിന്റെ ഓണം വാരാഘോഷം തന്നെയാണ് നഗരത്തിലെ പ്രധാന ഉത്സവം.നഗരത്തില്‍ വിവിധ വേദികളിലായി നടക്കുന്ന വാരാഘോഷം കാണുന്നതിനായി വിവിധയിടങ്ങളില്‍ നിന്നും നിരവധി പേരാണ് നഗരത്തിലെ പല ഭാഗത്തും എത്തിച്ചേരുന്നത്.
ഈ വര്‍ഷം മലയാളികള്‍ ഓണം ആഘോഷിക്കുന്നത് റെഡി മെയ്ഡ് സദ്യയ്‌ക്കൊപ്പമാണ്. നഗരത്തിലെ എല്ലാ ഹോട്ടലുകളിലും അത്തം ഉദിച്ചതോടെ ഓണസദ്യയും ആരംഭിച്ചിരിക്കുന്നു. തിരുവോണദിവസത്തെ ഓണസദ്യ ബുക്കിങ് ദിവസങ്ങള്‍ക്ക് മുമ്പേ അവസാനിച്ചിരുന്നു. സദ്യയിലെ പ്രധാന വിഭവമായ ബോളിയ്ക്കും പായസത്തിനും ആവശ്യക്കാര്‍ ഏറെയാണ്. പൂക്കളമൊരുക്കിയും ഓണക്കോടിയുടുത്തും മാവേലി തമ്പുരാനെ വരവേല്‍ക്കുകയാണ് ലോകമെമ്പാടുമുള്ള മലയാളികള്‍.
ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീകം, അങ്ങനെ തന്നെ പറഞ്ഞുതുടങ്ങാം. ഓണക്കാലത്തെ കാറ്റിനുപോലും പൂക്കളുടെ മണമാണ്. ഇതൊരു ഓര്‍മയാണ്. ഓണത്തപ്പനെ സ്വീകരിക്കരിക്കാന്‍ പൂക്കളമൊരുക്കാനുള്ള തിരക്ക്. ഓണവെയിലിനെ വകഞ്ഞുമാറ്റി മഴയെത്തിയെങ്കിലും കുട്ടിക്കൂട്ടങ്ങള്‍ക്ക് ആവേശം. ഏതായാലും നല്ലൊരു ഓണം ആശംസിച്ച് കൊള്ളുന്നു. ഹൃദയം നിറഞ്ഞ ഓണാശംസകള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























