മലയാളികള്‍ക്കൊപ്പം ഓണം ആഘോഷിച്ച് രാഹുല്‍ ദ്രാവിഡ്

മലയാളികള്‍ക്കൊപ്പം ഓണം ആഘോഷിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ രാഹുല്‍ ദ്രാവിഡും. ദക്ഷിണാഫ്രിക്ക് എയ്‌ക്കെതിരെ വയനാട്ടില്‍ നടന്ന ചതുര്‍ദിന മത്സരത്തിനിടെയാണ് സംഘാടകര്‍ ഒരുക്കിയ ഓണസദ്യയില്‍ ദ്രാവിഡ് പങ്കാളിയായത്. മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന ദ്രാവിഡ് ടീം ഒഫീഷ്യല്‍സിനും മാച്ച് റഫറിക്കുമൊപ്പം ഓണസദ്യ കഴിച്ചു.
നേരത്തെ കസവു മുണ്ടും ഷര്‍ട്ടും ധരിച്ച് ദക്ഷിണാഫ്രിക്കന്‍ ടീമംഗങ്ങളും ഓണാഘോഷത്തില്‍ പങ്കെടുത്തു. വ്യാഴാഴ്ച രാത്രി താമസസ്ഥലമായ വൈത്തിരി വില്ലേജ് റിസോര്‍ട്ടില്‍ ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിച്ച ഓണാഘോഷത്തിലും ദ്രാവിഡ് പങ്കെടുത്തിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























