മലയാളിയെ വിഷം തീറ്റിത്തുന്നവര്‍ക്കെതിരെ പൊരുതിയ യുവ ഐഎഎസ് ഓഫീസര്‍ ഭീഷണിയില്‍; ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ ആശങ്കയില്‍

മലയാളിയെ വിഷം കലര്‍ന്ന പച്ചക്കറിയും പഴങ്ങളും കഴിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുത്ത യുവ ഐഎഎസ് ഓഫീസര്‍ ആശങ്കയില്‍. മാരക കീടനാശിനികള്‍ തളിച്ച് ഇതര സംസ്ഥാനങ്ങളില്‍നിന്നു പച്ചക്കറിയും മറ്റു ഭക്ഷ്യവസ്തുക്കളും കേരളത്തില്‍ എത്തിക്കുന്നതിനെതിരെ നടപടിയെടുത്ത ടി.വി. അനുപമയ്ക്ക് വക്കീല്‍ നോട്ടീസ് കിട്ടിയിരിക്കുകയാണ്. കീടനാശിനി കമ്പനികളുടെ കൂട്ടായ്മയായ ക്രോപ്പ് കെയര്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യയാണ് അനുപമക്കെതിരെ രംഗത്തെത്തിയത്.
കമ്മീഷണര്‍ക്കെതിരെ ക്രോപ്പ് കെയര്‍ ഫെഡറേഷന്‍ വക്കീല്‍ നോട്ടീസ് അയച്ചത് കീടനാശിനി മാഫിയയുടെ ഭീഷണിയുടെയും സമ്മര്‍ദത്തിന്റെയും ഭാഗമാണ്. വക്കീല്‍ നോട്ടീസിന്റെ പകര്‍പ്പ് കേന്ദ്ര സര്‍ക്കാറിന്റെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പേഴ്‌സണല്‍ ആന്‍ഡ് ട്രെയ്‌നിങ്ങിനും അയച്ചുകൊടുത്തു. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പേഴ്‌സണല്‍ ആന്‍ഡ് ട്രെയിനിങ്ങിന് കമ്മിഷണര്‍ കൈകാര്യം ചെയ്യുന്ന വിഷയങ്ങളുമായോ വിഷപച്ചക്കറിയുമായോ കര്‍ഷകരുമായോ ബന്ധവുമില്ലാത്ത വകുപ്പാണ്. ഐഎഎസ്സുകാരിയായ അനുപമയെ വിരട്ടാനാണ് ഈ നീക്കങ്ങളെല്ലാമെന്നാണ് വ്യക്തമാകുന്നത്.
പേഴ്‌സണല്‍ ആന്‍ഡ് ട്രെയ്‌നിങ് വകുപ്പാണ് ഐ.എ.എസ്സുകാരുടെ നിയമനകാര്യങ്ങളും മറ്റും തീരുമാനിക്കുന്നത്. അതുകൊണ്ടുതന്നെ കമ്മിഷണര്‍ക്കെതിരെ നടപടിയെടുപ്പിക്കുക എന്നതായിരുന്നു കമ്പനികളുടെ നീക്കത്തിന് പിന്നില്‍. എന്നാല്‍, വകുപ്പുമായി ബന്ധപ്പെട്ട വിഷയമല്ലാത്തതിനാല്‍ പേഴ്ണല്‍ ആന്‍ഡ് ട്രെയിനിങ് ഡിപ്പാര്‍ട്ട്‌മെന്റ് വക്കീല്‍ നോട്ടീസിന്റെ പകര്‍പ്പ് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് അയച്ചുകൊടുത്തു.
കീടനാശിനി പരിശോധനയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അനുപമയ്‌ക്കെതിരെ സര്‍ക്കാര്‍ തന്നെ നടപടിയെടുക്കുമെന്നും വാര്‍ത്തകളുണ്ടായിരുന്നു. ഇതിനിടെയാണ് പുതിയ സംഭവവികാസങ്ങള്‍ ഉണ്ടായിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























