വിളിക്കാതെ ചെന്നാല്‍ ഇറക്കിവിട്ടാലോ... സുകുമാരന്‍ നായരുടെ മകന്റെ കല്യാണത്തിന് ആരേയും വിളിച്ചില്ല; പോകണമെന്നുറപ്പിച്ചവര്‍ സുരേഷ് ഗോപിയെ ഓര്‍ത്തു

എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയുടെ മകന്റെ കല്യാണം നേതാക്കളെ സംബന്ധിച്ചും മന്ത്രിമാരെ സംബന്ധിച്ചും അടുത്ത ബന്ധുവിന്റെ കല്യാണം പോലെയാണ്. ആ കല്യാണത്തിന് പോകാന്‍ ആരും ക്ഷണിക്കേണ്ടതും ഇല്ല. അറിഞ്ഞ് പോകുന്നതിന് നേതാക്കള്‍ക്ക് അഭിമാനം മാത്രമേ ഉള്ളൂ. എന്നാല്‍ സുരേഷ് ഗോപിയുടെ അനുഭവം ഓര്‍ത്ത് വിളിക്കാത്ത കല്യാണത്തിന് വലിഞ്ഞ് കയറി പോകാന്‍ ആരും തയ്യാറായില്ല.
സുകുമാരന്‍ നായരുടെ മകന്റെ കല്ല്യാണ വിവരം അറിഞ്ഞപ്പോള്‍ മുതല്‍ നേതാക്കളും മന്ത്രിമാരും ക്ഷണം കാത്തിരിക്കുകയായിരുന്നു. ക്ഷണിക്കാത്തതില്‍ അവര്‍ക്ക് പരിഭവമില്ല. പോകാന്‍ സന്തോഷമേ ഉണ്ടായിരുന്നുള്ളൂ. പക്ഷെ ആള് സുകുമാരന്‍ നായരാണ്. പന്തിയില്‍ വച്ച് താനെന്തിന് വന്നെന്ന് ചോദിച്ചാല്‍ ജീവിച്ചിരുന്നിട്ട് കാര്യമില്ല. അതിനാല്‍ അവര്‍ ആരും പോയില്ല.
മറ്റാരെയും ആദരിക്കാന്‍ താല്‍പ്പര്യമില്ലാത്തതിനാല്‍ മന്ത്രിമാരെയും രാഷ്ട്രീയക്കാരെയും മകന്റെ വിവാഹത്തിന് ക്ഷണിക്കാതിരിക്കുകയായിരുന്നു എന്നാണ് പലരുടെയും അടക്കംപറച്ചിലുകള്‍. 27ആം തീയ്യതിയായിരുന്നു ജി സുകുമാരന്‍നായരുടെയും ഭാര്യ കുമാരീദേവിയുടെയും മകന്‍ ശ്രീകുമാറിന്റെ വിവാഹം.
ചങ്ങനാശ്ശേരി ഇത്തിത്താനം തെക്കേക്കോണില്‍(അപ്‌സര) പരേതനായ രാമകൃഷ്ണപിള്ളയുടെയും രാജമ്മയുടെയും മകള്‍ രാജലക്ഷ്മിയെയാണ് ശ്രീകുമാര്‍ വിവാഹം ചെയ്തതത്. ആര്‍ഭാടങ്ങള്‍ ഒഴിവാക്കി ലളിതമായ രീതിയിലായിരുന്നു വിവാഹം. എന്‍എസ്എസ്സിനെ പ്രതിനിധീകരിച്ച് കരയോഗം രജിസ്ട്രാര്‍, യൂണിയന്‍ പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തപ്പോള്‍ മന്ത്രിമാരും മറ്റ് രാഷ്ട്രീയക്കാര്‍ക്കും ക്ഷണമുണ്ടായില്ല.
സുകുമാരന്‍നായരുടെ മകന്റെ വിവാഹത്തിന് ക്ഷണമുണ്ടാകും എന്ന് പ്രതീക്ഷിച്ചിരുന്ന പലരും ഇതോടെ നിരാശരായി. സുകുമാരന്‍ നായരുടെ മകന്റെ വിവാഹത്തിന് ക്ഷണിച്ചാല്‍ എങ്ങനെ പോകാതിരിക്കും എന്നതിനാലാണ് ഈ അനിഷ്ടം ഉണ്ടാകാതിരിക്കാന്‍ വേണ്ടി നേതാക്കളില്‍ പലരും ഈ ദിവസം ഫ്രീയാക്കി ഇട്ടത്. എന്നാല്‍, ക്ഷണം ലഭിക്കാതെ വന്നപ്പോള്‍ ഇവര്‍നിരാശരായി. വിവാഹത്തിന് ക്ഷണിക്കുമ്പോള്‍ രാഷ്ട്രീയ പക്ഷഭേദമില്ലാതെ എല്ലാവരേയും ക്ഷണിക്കേണ്ട കാര്യമുണ്ട്. അങ്ങനെ വരുമ്പോള്‍ അക്കൂട്ടത്തല്‍ സുരേഷ്‌ഗോപിയെ അടക്കം ക്ഷണിക്കേണ്ടിവരും. ക്ഷണിച്ചില്ലെങ്കില്‍ ഒരു പക്ഷേ അതാകാം മാദ്ധ്യമങ്ങളിലെ വാര്‍ത്തയും. കൂടാതെ ക്ഷണിച്ചാല്‍ തന്നെ മകന്റെ വിവാഹക്കാര്യം ആയതിനാല്‍ എല്ലാവരെയും ക്ഷണിച്ച് ആദരിക്കേണ്ട അവസ്ഥയും ഉണ്ടാകും. ഇതിന് തയ്യാറല്ലാത്തതിനാലാണ് മകന്റെ വിവാഹത്തിന് ആരെയും ക്ഷണിക്കാതിരുന്നതെന്നാണ് അടക്കംപറച്ചിലുകള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























