ഓണാഘോഷത്തിനിടെ പോലീസ് സ്റ്റേഷനില്‍ കൂട്ടയുറക്കം; ബന്ധുക്കളെത്തി ജാമ്യമെടുത്തു

ഓണാഘോഷം അതിരുവിട്ടപ്പോള്‍ പലരുടെയും ഓണം പോലീസ് സ്‌റ്റേഷനിലായി. ഇത് കേരളത്തിലങ്ങളോളമിങ്ങോളമുള്ള സ്റ്റേഷനിലെ സ്ഥിരം കാഴ്ചയായിരുന്നു. ഇതില്‍ കൂടുതലും കോട്ടയത്തായിരുന്നു.
ഒളശ ഭാഗത്ത് വഴിയരികില്‍ മദ്യപിച്ചുകൊണ്ടിരുന്ന നാലുപേരെ വെസ്റ്റ് പോലീസ് പിടികൂടി. ഇവരെ ഇന്നു രാവിലെയാണ് ജാമ്യത്തില്‍ വിട്ടത്. അയ്മനം സ്വദേശികളായ മഹേഷ് (27), അനീഷ് (30), രജീഷ് (28), രതീഷ് ( 33) എന്നിവരാണ് പരസ്യമദ്യപാനത്തിന് പിടിയിലായത്. ഇവരുടെ ഓണം പോലീസ് സ്‌റ്റേഷനിലായിരുന്നു. ഇന്നലെ അയ്മനത്ത് ഉത്സവമായിരുന്നതിനാല്‍ ഇവരെ ഇന്നലെ വിട്ടയച്ചില്ല.
കോട്ടയം നഗരത്തില്‍ തട്ടുകടയില്‍ വഴക്കുണ്ടായതിന്റെ പേരില്‍ രണ്ടു പേര്‍ അറസ്റ്റിലായി. തിരുവാതുക്കല്‍ സ്വദേശികളായ വിഷ്ണു (25) , നിധിന്‍ (26) എന്നിവരാണ് പിടിയിലായത്. ഇവരെ ഇന്നു രാവിലെ ജാമ്യത്തില്‍ വിട്ടയച്ചു. ഇന്നലെ രാത്രിയാണ് സംഭവം. വില സംബന്ധിച്ച തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്. തട്ടുകടയുടെ സാധനങ്ങള്‍ മറിച്ചിടുകയും നഷ്ടം വരുത്തുകയും ചെയ്‌തെന്നും പരാതിയുണ്ട്.
കുറിച്ചിയില്‍ നാലിടത്തും നാട്ടകത്തും ഇന്നലെ ഓണാഘോഷം അതിരുവിട്ടു. അടിപിടിയും കല്ലിനുള്ള ഇടിയുമേറ്റ് മൂന്നു പേര്‍ക്ക് പരിക്കുണ്ട്. നാട്ടകം കോളജിനു സമീപമുണ്ടായ അടിപിടിയിലാണ് മൂന്നു പേര്‍ക്ക് പരിക്കേറ്റത്. ഇവരെ ജില്ലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു അടിപിടി. സൂഹൃക്കള്‍ തമ്മില്‍ മദ്യലഹരിയില്‍ ഓണമാഘോഷിക്കുമ്പോഴാണ് അടിപിടിയുണ്ടായതെന്ന് പോലീസ് പറഞ്ഞു. ഒരു മാസം മുന്‍പുണ്ടായ അടിപിടിയുടെ പിന്‍തുടര്‍ച്ചയാണ് ഇന്നലത്തെ അടിപിടിയെന്നും പോലീസ് പറഞ്ഞു.
ഓണാഘോഷ പരിപാടിക്കിടെ തര്‍ക്കവും വാക്കേറ്റവും തുടര്‍ന്നുണ്ടായ അടിപിടിയില്‍ കുറിച്ചിയില്‍ നാലിടത്ത് ചിങ്ങവനം പോലീസ് ഓടിയെത്തേണ്ടി വന്നു. പുലിക്കുഴി, ആനക്കുഴി, കോളനി, ചേലചിറ എന്നിവിടങ്ങളിലാണ് ഓണക്കളി സംഘര്‍ഷത്തില്‍ കലാശിച്ചത്. എല്ലായിടത്തും കൂട്ടയടി നടന്നെങ്കിലും ആര്‍ക്കും പരിക്കില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























