ഇത് ചോരകൊണ്ടുള്ള തീക്കളി,... കണ്ണൂരില്‍ സിപിഎം -ബിജെപി സംഘര്‍ഷം തുടരുന്നു, സംസ്ഥാനത്തൊട്ടാകെ പോലീസിന് ജാഗ്രത

കണ്ണൂര്‍ ജില്ലയില്‍ സിപിഎം -ബിജെപി സംഘര്‍ഷം പടരുന്നു. നഗരത്തില്‍ ഇന്നു പുലര്‍ച്ചെ അഞ്ചുവീടുകള്‍ക്കു നേരെ ആക്രമണമുണ്ടായി. ബ്രാഞ്ച് സെക്രട്ടറിയടക്കം മൂന്നു സിപിഎം പ്രവര്‍ത്തകരുടെയും രണ്ടു ബിജെപി പ്രവര്‍ത്തകരുടെയും വീടിനു നേരെയാണ് ആക്രമണം നടന്നത്. ബിജെപിയില്‍ നിന്നു ഒരു കൂട്ടം പ്രവര്‍ത്തകര്‍ സിപിഎമ്മിലെത്തിയ തളാപ്പ് അമ്പാടിമുക്കില്‍ രണ്ടു സിപിഎം പ്രവര്‍ത്തകരുടെ വീടിനു കല്ലേറുണ്ടായി.സ്ഥിതി ഗതികള്‍ നിയന്ത്രിക്കാന്‍ ദ്രുതകര്‍മ്മ സേനയെ വിന്യസിക്കണമെന്ന് കണ്ണൂര്‍ എസ് പി ഉണ്ണിരാജ പറഞ്ഞു. ഇക്കാര്യം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കണ്ണൂരില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. അഴീക്കോടു നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇതിനിടെയ്ക്കാണ് സംഘര്‍ഷം തുടരുന്നത്. സംഘര്‍ഷം പടരുന്ന പശ്ചാത്തലത്തില്‍ കണ്ണൂര്‍ ജില്ലയിലേക്കു കൂടുതല്‍ സേനയെത്തി. നക്‌സല്‍ വിരുദ്ധ സേന, എംഎസ്പി, ദ്രുതകര്‍മസേനയുടെ എന്നീ വിഭാഗങ്ങളാണ് എത്തിയത്. വളപട്ടണം, അമ്പാടിമുക്ക്, എആര്‍ ക്യാംപ് എന്നിവിടങ്ങളിലായി സേന ക്യാംപ് ചെയ്യുന്നു. സംഘര്‍ഷം കൂടുതല്‍ വ്യാപിക്കുന്ന മേഖലകളിലേക്കു സേനയെ വിന്യസിക്കാനാണു തീരുമാനം.
തിരുവോണദിവസമുണ്ടായ അക്രമണത്തിനുശേഷം സംസ്ഥാനത്ത് പലയിടങ്ങളിലും സിപിഎമ്മും ബിജെപിയുമായി സംഘര്‍ഷം തുടരുകയാണ്. സംഘര്‍ഷങ്ങളില്‍ നിരവധി പ്രവര്‍ത്തകര്‍ക്കു വെട്ടേല്‍ക്കുകയും കത്തിക്കുത്തേല്‍ക്കുകയും ചെയ്തു. ഒട്ടേറെപ്പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം, ബൈക്കില്‍ ബോംബുമായി സഞ്ചരിച്ച സിപിഎം പ്രവര്‍ത്തകന്‍ പിടിയിലായിട്ടുണ്ട്. ചക്കരക്കല്‍ തിലാനൂര്‍ സ്വദേശി കമല ഭവനില്‍ സനോജ് (30) ആണ് പൊലീസിന്റെ വാഹനപരിശോധനയ്ക്കിടെ പിടിയിലായത്. കയ്യിലുണ്ടായിരുന്ന ബാഗില്‍ കവറില്‍ പൊതിഞ്ഞു സൂക്ഷിച്ചു നിലയില്‍ രണ്ടു നാടന്‍ ബോബുകളാണ് ഉണ്ടായിരുന്നത് ഇയാളുടെ മൊഴിയെടുത്ത് അന്വേഷണം നടത്തിയ പൊലീസ് ബോംബ് നിര്‍മിച്ചു നല്‍കിയ ആളെയും രണ്ടു സഹായികളെയും പിടികൂടി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























