സിപിഎമ്മും ബിജെപിയും ആക്രമത്തില്‍ നിന്ന് പിന്‍മാറണം: രമേശ് ചെന്നിത്തല

കണ്ണൂരില്‍ അക്രമം നടത്തുന്നതില്‍ നിന്ന് സി.പി.എമ്മും ബി.ജെ.പിയും പിന്മാറണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. സംസ്ഥാനത്ത് അക്രമം അഴിച്ചുവിടാന്‍ സി.പി.എമ്മും ബി.ജെ.പിയും ആസൂത്രിതമായി ശ്രമം നടത്തുന്നതായി സംശയം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്ത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്ന ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
ക്രമസമാധാനം തകര്‍ക്കാന്‍ ആസൂത്രിതമായ ശ്രമം നടക്കുന്നുണ്ട്. ഇതിനെതിരേ ശക്തമായ നടപടി സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഏത് രാഷ്ട്രീയ പാര്‍ട്ടി അക്രമം നടത്തിയാലും അതിനെ അടിച്ചമര്‍ത്തും. നിയമം കൈയിലെടുക്കാന്‍ ആരേയും അനുവദിക്കില്ല. അക്രമങ്ങള്‍ നടത്തുന്നത് ഒരു പാര്‍ട്ടിക്കും ഭൂഷണമല്ലെന്നും ചെന്നിത്തല പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























