കേരളം നാളെ നിശ്ചലമാകും; ഇരു ചക്ര വാഹനമുള്‍പ്പെടെ ഒന്നും നിരത്തിലിറക്കാന്‍ അനുവദിക്കില്ല; പ്രതാപം കാണിക്കാന്‍ പാര്‍ട്ടികള്‍

തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍. രാജ്യത്തെ 19 യൂണിയനുകള്‍ അണിനിരക്കുന്ന പണിമുടക്കു നാളെ രാത്രി 12 വരെ തുടരും. ഇരുചക്രവാഹനമുള്‍പ്പെടെ ഒരു വാഹനവും നിരത്തില്‍ ഇറങ്ങരുതെന്നാണ് തൊഴിലാളി സംഘടനകളുടെ ആഹ്വാനം.
എന്നാല്‍, ബി.എം.എസ്. പണിമുടക്കില്‍നിന്നു പിന്‍മാറി. സംസ്ഥാനത്തു വിവിധ സര്‍ക്കാര്‍പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാരും പണിമുടക്കിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സിയില്‍ സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തില്‍ പണിമുടക്കിനു നോട്ടീസ് നല്‍കി. അതിനാല്‍ കെ.എസ്.ആര്‍.ടി.സി. ബസുകള്‍ സര്‍വീസ് നടത്തില്ല.
പണിമുടക്കു നേരിടാന്‍ സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു. ജീവനക്കാര്‍ അവധിയെടുക്കുന്നതിനും സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. പി.എസ്.സി. പരീക്ഷകള്‍ക്കും അഭിമുഖ പരീക്ഷകള്‍ക്കും മാറ്റമില്ല. ആശുപത്രി, പത്രം, പാല്‍ തുടങ്ങിയ അത്യാവശ്യ സര്‍വീസുകളേയും സംസ്ഥാനത്തുനിന്നുള്ള ഹജ് തീര്‍ഥാടകര്‍ക്കുവേണ്ടി നെടുമ്പാശേരി വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങളെയും പണിമുടക്കില്‍നിന്ന് ഒഴിവാക്കി. ഓട്ടോടാക്‌സി തൊഴിലാളികള്‍ പണിമുടക്കിനു പിന്തുണ പ്രഖ്യാപിച്ചു. ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനകള്‍ നാളെ ദേശീയ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു. കൊച്ചി തുറമുഖം, കപ്പല്‍ശാല, ഫാക്ട്, എച്ച്.എം.ടി, ഐ.ആര്‍.ഇ, എച്ച്.ഐ.എല്‍, എച്ച്.ഒ.സി. തുടങ്ങിയ സ്ഥാപനങ്ങളിലെ തൊഴിലാളികളും പണിമുടക്കില്‍ പങ്കെടുക്കും. സഹകരണ ജീവനക്കാരുടെ സംയുക്ത സമരസമിയും സമരത്തിനു പിന്തുണ പ്രഖ്യാപിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























