എംജി സര്‍വകലാശാല നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി വച്ചു

എം.ജി സര്‍വകലാശാല നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി വച്ചു. പുതുക്കിയ സമയവും തീയതിയും സര്‍വകലാശാലയുടെ വെബ്‌സൈറ്റില്‍ ലഭ്യമാവും. ബി.കോം മോഡല്‍ ഒന്ന് ആനുവല്‍ സ്‌കീം/രണ്ടാം വര്‍ഷ ബി.പി.ഇ.(സപഌമെന്ററി) പരീക്ഷകള്‍ സപ്തംബര്‍ 8നും എം.ബി.എ. പരീക്ഷകള്‍ സപ്തംബര്‍ 19നും നടത്തും.
കലിക്കറ്റ് സര്‍വകലാശാലയുടെ മൂന്നാം സെമസ്റ്റര്‍ എം.എസ്‌സി. ഹെല്‍ത്ത് ആന്‍ഡ് യോഗ, ഒന്നാംസെമസ്റ്റര്‍ യു.ജികോമണ്‍ കോഴ്‌സ് ഫ്രഞ്ച് ആന്‍ഡ് ജര്‍മന്‍ റഗുലര്‍, ഒന്നാംസെമസ്റ്റര്‍ എല്‍.എല്‍.ബി സപ്ലിമെന്ററി, മൂന്നാംസെമസ്റ്റര്‍ ബി.ബി.എഎല്‍.എല്‍.ബിറഗുലര്‍/സപ്ലിമെന്ററി, രണ്ടാംസെമസ്റ്റര്‍ ബി.എസ്‌സി. ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കംപ്യൂട്ടര്‍ സയന്‍സ് എന്നീ പരീക്ഷകള്‍ സപ്റ്റംബര്‍ എട്ടിലേക്ക് മാറ്റി. പരീക്ഷാകേന്ദ്രത്തിലോ സമയത്തിലോ മാറ്റമില്ല. മറ്റ് പരീക്ഷകള്‍ക്കും മാറ്റമില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























