പെട്രോളിന് രണ്ട് രൂപയും ഡീസലിന് 50 പൈസയും കുറച്ചു, പുതുക്കിയ നിരക്ക് തിങ്കളാഴ്ച അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വന്നു

പെട്രോള്‍ ലിറ്ററിന് രണ്ടു രൂപയും ഡീസല്‍ ലിറ്ററിന് 50 പൈസയും കുറച്ചു. പുതുക്കിയ നിരക്ക് തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ നിലവില്‍ വന്നു. ആഗോള വിപണിയില്‍ ഇന്ധനവില കുറഞ്ഞതിനെ തുടര്‍ന്ന് ആഗസ്റ്റ് മാസത്തില്‍ മൂന്നാംതവണയാണ് എണ്ണക്കമ്പനികള്‍ വില കുറക്കുന്നത്.
ആഗസ്റ്റ് 15ന് പെട്രോള്‍ ലിറ്ററിന് 1.27 രൂപയും ഡീസല്‍ 1.17 രൂപയും കുറച്ചിരുന്നു. ആഗസ്റ്റ് ഒന്നിന് പെട്രോള്‍ ലിറ്ററിന് 2.43 രൂപയും ഡീസല്‍ 3.60 രൂപയും കുറച്ചു. കഴിഞ്ഞതവണ വില കുറച്ചതിനുശേഷം അന്താരാഷ്ട്ര വിപണിയില്‍ പെട്രോളിന്റെയും ഡീസലിന്റെയും വില കുറഞ്ഞതും രൂപയുടെ മൂല്യം വര്‍ധിച്ചതുമാണ് വില കുറക്കുന്നതിന് കാരണമായതെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ പ്രസ്താവനയില്‍ അറിയിച്ചു. എണ്ണക്കമ്പനികള്‍ 15 ദിവസം കൂടുമ്പോഴാണ് ഇന്ധനവില വിലയിരുത്തുകയും ആഗോളവിപണിയിലെ നിരക്കിനനുസരിച്ച് മാറ്റം വരുത്തുകയും ചെയ്യുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























