നടിയെ ആക്രമിച്ച കേസിൽ മാരക ട്വിസ്റ്റ്; പൾസർസുനി നടിയെ പീഡിപ്പിക്കുന്ന വീഡിയോയ്ക്ക് ശബ്ദം കുറവായതിനാൽ ദിലീപ് ചെയ്തത് മറ്റൊന്ന്; സ്റ്റുഡിയോയിൽ കൊണ്ട് പോയി ചെയ്തത് ഞെട്ടിക്കുന്ന കാര്യം; ആ രഹസ്യം തുറന്നടിച്ച് ബാലചന്ദ്രകുമാർ

നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയതുമായി ബന്ധപ്പെട്ടുള്ള ഒരു നിർണ്ണായക വെളിപ്പെടുത്തൽ കൂടെ സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയിരിക്കുകയാണ്. നടിയെ അക്രമിച്ച വീഡിയോയുടെ ശബ്ദം ദിലീപ് സ്റ്റുഡിയോയിൽ കൊണ്ടുപോയി വർദ്ധിപ്പിച്ചതായിട്ടാണ് ബാലചന്ദ്രകുമാർ വെളിപ്പെടുത്തുന്നത് . അന്വേഷണ സംഘത്തോടായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. എന്നാൽ ഇക്കാര്യത്തിൽ വ്യക്തത വരുത്താനുള്ള ശ്രമങ്ങൾ അന്വേഷണ സംഘം തുടങ്ങിയിരിക്കുകയാണ്.
പൾസർസുനി നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ ദിലീപ് തന്റെ മുന്നിലിരുന്ന് കണ്ടു. ഈ ദൃശ്യങ്ങളുടെ ഒറിജിനൽ ശബ്ദത്തിന് വ്യക്തത കുറവായിരുന്നു. അതുകകൊണ്ട് ദൃശ്യങ്ങളുടെ ശബ്ദം സ്റ്റുഡിയോയിൽ കൊണ്ടുപോയി യഥാർത്ഥ ശബ്ദത്തിന്റെ 20 ഇരട്ടിയായി വർദ്ധിപ്പിച്ചുവെന്നാണ് സംവിധായകന്റെ വെളിപ്പെടുത്തൽ. തുടർന്നായിരുന്നു ദൃശ്യങ്ങൾ കണ്ടതെന്നും ബാലചന്ദ്രകുമാർ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി.
പൾസർ സുനിയുടെ ക്രൂരകൃത്യങ്ങൾ കാണണോയെന്ന് ചോദിച്ച് ദൃശ്യങ്ങൾ കാണാൻ തന്നെയും ദിലീപ് ക്ഷണിച്ചിരുന്നുവെന്ന വെളിപ്പെടുത്തൽ നേരത്തെ അദ്ദേഹം നടത്തിയിരുന്നു. ഭയവും സങ്കടവും തോന്നിയതു കൊണ്ടാണ് ദൃശ്യങ്ങൾ കാണാൻ തയ്യാറാകാത്തത്. ദിലീപിനോട് ഈ കാര്യത്തിൽ കടുത്ത അമർഷം തോന്നി . അതുകൊണ്ടു ടാബിൽ ഇതിന്റെ ദൃശ്യങ്ങൾക്കൊപ്പമുള്ള ശബ്ദം പകർത്തിയതെന്നും ബാലചന്ദ്രകുമാർ വെളിപ്പെടുത്തി . ഈ ശബ്ദത്തിന്റെ പകർപ്പ് ബാലചന്ദ്രകുമാർ അന്വേഷണ സംഘത്തിന് കൈമാറി.
അതേസമയം നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതിക്കെതിരെ ഉണ്ടായിരുന്ന സാക്ഷികളിൽ പലരും കൂറുമാറിയിരുന്നു. സിനിമാ നടൻമാരും നടിമാരും അടക്കം പലരും ആണ് കൂറുമാറിയത്. ഈ കൂറുമാറ്റം കേസിൽ വമ്പൻ തിരിച്ചടിയായിരുന്നു. എന്നാൽ ഇപ്പോളിതാ കൂറുമാറിയവരിലൊരാൾ സത്യം പറയാൻ തയ്യാറാണെന്ന് അറിയിച്ചിരിക്കുകയാണ്. ഈ കേസിൽ കൂറുമാറിയ പ്രോസിക്യൂഷൻ സാക്ഷി ‘സത്യം’ തുറന്നു പറയാൻ തയാറാണെന്ന് അടുത്ത സുഹൃത്തു വഴി അന്വേഷണ സംഘത്തെ അറിയിക്കുകയുണ്ടായി.
ഏതു സാക്ഷിയാണിതെന്നു പ്രോസിക്യൂഷൻ ഇത് വരെയും വെളിപ്പെടുത്തിയിട്ടില്ല. ബാലചന്ദ്രകുമാർ മുഖ്യമന്ത്രിക്കു നൽകിയ പരാതിയിൽ സാഗർ എന്ന സാക്ഷി കൂറുമാറിയ സാഹചര്യവും ഈ സാക്ഷിയെ പ്രതിഭാഗം സ്വാധീനിച്ച കാര്യവും ആരോപണമായി ഉന്നയിച്ചിരുന്നു. ദിലീപ് നിർമിച്ച് അഭിനയിക്കുന്ന സിനിമയുടെ സംവിധായക സ്ഥാനം ഒഴിഞ്ഞ ശേഷം ജീവഭയത്തോടെയാണു കഴിയുന്നതെന്നു കാണിച്ച് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടായിരുന്നു ബാലചന്ദ്രകുമാർ മുഖ്യമന്ത്രിക്കു പരാതി കൊടുത്തത്.
പൾസർ സുനി നടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ അടങ്ങിയ ടാബ് ദിലീപിന്റെ വീട്ടിൽ വച്ചു തന്റെ മുന്നിൽ വച്ചായിരുന്നു ദുബായിയിൽ നിന്നെത്തിയ ഒരാൾ ദിലീപിനു കൈമാറിയതെന്നും അതു കാണാൻ ദിലീപ് തന്നെ ക്ഷണിച്ചെന്നുമാണു ബാലചന്ദ്രകുമാർ പറഞ്ഞത് . വിചാരണ അവസാനഘട്ടത്തിലെത്തിയ കേസാണിത്. അതുകൊണ്ടു അദ്ദേഹത്തിന്റെ മൊഴികളുടെ വിശ്വാസ്യത ഉറപ്പുവരുത്താൻ നുണപരിശോധന നടത്താൻ അന്വേഷണ സംഘം നിയമോപദേശം തേടിയിരിക്കുകയാണ്. . എന്തായാലും കൂറുമാറിയ സാക്ഷിയുടെ മടങ്ങി വരവ് ഇത് കേസിൽ നിർണ്ണായകമാകും.
https://www.facebook.com/Malayalivartha



























