Widgets Magazine
12
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കെ റെയില്‍-സില്‍വര്‍ലൈന്‍ പദ്ധതിയുടെ സര്‍വേകല്ലുകള്‍ പിഴുതെറിയുമെന്ന കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്റെ ആഹ്വാനത്തെ വെല്ലുവിളിച്ച് കളത്തിലിറങ്ങി എംവി ജയരാജന്‍

08 JANUARY 2022 12:04 PM IST
മലയാളി വാര്‍ത്ത

More Stories...

'പിണറായിയുടെ ഒരു തേങ്ങയും വേണ്ട,കോടതി ചതിച്ച് സാറെ'.. അപ്പന്റെയും അമ്മയുടെയും കല്ലറ പൊളിച്ച് വസന്തയ്ക്ക് മുന്നിലെറിഞ്ഞു

പുതിയ നവഗ്രഹ ശ്രീകോവിലില്‍ പ്രതിഷ്ഠയോടനുബന്ധിച്ചുള്ള പൂജകള്‍ക്കായി ശബരിമലയില്‍ നട തുറന്നു

ഗുരുവായൂരില്‍ ഇന്നും നാളെയും ദര്‍ശന നിയന്ത്രണം... ഭക്തര്‍ സഹകരിക്കണമെന്ന് ഗുരുവായൂര്‍ദേവസ്വം ബോര്‍ഡ്

പൊലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി...

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് വ്യാപക മഴക്ക് സാധ്യത... വിവിധ ജില്ലകളില്‍ അടുത്ത അഞ്ച് ദിവസത്തേക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

ജഡ്ജിമാരെ ശുംഭന്‍മാര്‍ എന്നു വിളിച്ച് മുന്‍പ് പിഴയും തടവുശിക്ഷയും വാങ്ങിയ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ വീണ്ടും തകര്‍ത്താടിയിരിക്കുന്നു. കെ റെയില്‍-സില്‍വര്‍ലൈന്‍ പദ്ധതിയുടെ സര്‍വേകല്ലുകള്‍ പിഴുതെറിയുമെന്ന കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്റെ ആഹ്വാനത്തെ വെല്ലുവിളിച്ചാണ് എംവി ജയരാജന്‍ കളത്തിലിറങ്ങിയിരിക്കുന്നത്.



കല്ല് പറിക്കാന്‍ വരും മുമ്പ് സ്വന്തം പല്ല് സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തണമെന്നാണ് എം.വി.ജയരാജന്‍ കെപിസിസി അധ്യക്ഷനും കണ്ണൂരുകാരനുമായ കെ സുധാകരനെ ഫെയ്‌സ്ബുക്കിലൂടെ വെല്ലുവിളിച്ചിരിക്കുന്നത്. കെ റെയില്‍ സര്‍വേ കല്ല് പിഴുതെറിയാന്‍ ആഹ്വാനം ചെയ്ത നേതാവിന്റെ അനുയായികളോട് ഇത്രയേ പറയാനുള്ളൂവെന്നും ജയരാജന്‍ പറയുന്നു.




കല്ല് പറിക്കും മുമ്പ് സ്വന്തം പല്ല് സൂക്ഷിക്കുക എന്ന മുന്നറിയിപ്പോടെയാണ് ജയരാജന്‍ കളത്തിലിറങ്ങിരിക്കുന്നത്. പ്രതിപക്ഷം എത്ര പ്രതിക്ഷേധിച്ചാലും കെ റെയില്‍ പദ്ധതി നടപ്പാക്കുമെന്ന മുഖ്യമന്ത്രി പിണറായിയുടെ പ്രഖ്യാപനത്തെ പിന്‍തുണച്ചുകൊണ്ടാണ് പിണറായുടെ കണ്ണൂരിലെ വിശ്വസ്തനായ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ കളത്തിലിറങ്ങിയിരിക്കുന്നത്.



മുന്‍പ് കുട്ടനാടന്‍ പാടങ്ങളില്‍ ട്രാക്ടര്‍ കൊണ്ടുവന്നപ്പോഴും ഓഫീസുകളില്‍ കംപ്യൂട്ടര്‍ കൊണ്ടുവന്നപ്പോഴും തൊഴിലാളികളുടെ പണി നഷ്ടപ്പെടുമെന്നു പറഞ്ഞ് മാസങ്ങളോളം അക്രമ സമരം നടത്തിയവരാണ് ഇപ്പോള്‍ കെ റെയില്‍ പദ്ധതിയിലൂടെ കേരളത്തിന്റെ മുഖം മാറ്റാന്‍ ശ്രമിക്കുന്നത്. കേരളത്തിലെ റോഡുകളുടെ കുണ്ടും കുഴിയും നികത്താന്‍ സാധിക്കാത്ത സര്‍ക്കാര്‍ കേരളത്തെ രണ്ടായി കീറിമുറിക്കുന്ന അതിവേഗ റെയില്‍ പാത കൊണ്ടുവരുന്നതിനു പിന്നിലെ രഹസ്യം ഇപ്പോഴും അവ്യക്തമാണ്. പാടം നികത്തലിനെതിരെ ആലപ്പുഴയിലും പത്തനംതിട്ടയിലും കൃഷിഭൂമികള്‍ വെട്ടിനിരത്തിയ സിപിഎം ഇപ്പോള്‍ വിമാനത്താവളത്തെയും ഇതര വികസനപദ്ധതികളെയും പൂര്‍ണമായി പിന്തുണയ്ക്കുകയാണ്.



കോണ്‍ഗ്രസ് കെ റെയിലിനെതിരെ സമരവുമായി ഇറങ്ങിയാല്‍ കായികമായി നേരിടാനുള്ള നീക്കത്തിലാണ് സിപിഎം.
എംവി ജയരാജന്റെ ഭീഷണിയുടെ സ്വരത്തിലുള്ള ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ തുടരുന്നു:


2011 ലെ യുഡിഎഫ് മാനിഫെസ്റ്റോവിലും 2012 ലെ എമര്‍ജിംഗ് കേരളയിലും പ്രധാന സ്വപ്ന പദ്ധതികളായിരുന്നു കെ റെയില്‍ പദ്ധതിയെന്നും കെപിസിസി പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനും മുകളിലോട്ട് തുപ്പിക്കൊണ്ട് കളിക്കാമെന്നും . തുപ്പല്‍ മറ്റുള്ളവരുടെ ദേഹത്താകരുതെന്നുമാണ് ജയരാജന്റെ ഫേസ് ബുക്ക് പോസ്റ്റിലെ ഭാഷാപ്രയോഗങ്ങള്‍.


മുഖ്യമന്ത്രി പദവയില്‍ ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റ് പദവിയില്‍ രമേശ് ചെന്നിത്തലയുമുള്ള കാലത്താണ് കെ റെയില്‍ പദ്ധതി ആരംഭിച്ചതെന്ന കാരണത്താല്‍ അവര്‍ രണ്ട് പേരും ഇപ്പോള്‍ മൗനത്തിലാണ്. മുകളിലോട്ട് തുപ്പിക്കളിക്കാന്‍ ഇവര്‍ രണ്ടുപേരും ഇതുവരെ മുന്നോട്ടുവന്നിട്ടില്ല. അങ്ങനെയായാല്‍ ജനങ്ങളില്‍ നിന്നും യുഡിഎഫ് അണികളില്‍ നിന്നും ഒറ്റപ്പെടുമെന്ന് അവര്‍ക്കറിയാം.




അതിവേഗ റെയില്‍ പദ്ധതി യു.ഡി.എഫ്. വിഭാവനം ചെയ്തിരുന്നതാണെന്നതിനു തെളിവുകള്‍ ഇതിനകം പുറത്തുവന്നുകഴിഞ്ഞു. ഇനിമുതല്‍ കല്ല് പറിക്കാന്‍ അതുകൊണ്ടുതന്നെ സ്വന്തം അണികളെ കിട്ടുക എളുപ്പമല്ല. കെപിസിസി പ്രസിഡന്റ് സര്‍വ്വേ കല്ല് പിഴുതെറിയാന്‍ ഗുണ്ടാ സംഘങ്ങളെ ഏല്‍പ്പിച്ചിരിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല. സുധാകര-സതീശ കോണ്‍ഗ്രസ് സംഘം കെ റെയിലിനെതിരായി നടത്തിക്കൊണ്ടിരിക്കുന്ന സമരം ഉമ്മന്‍ചാണ്ടി - ചെന്നിത്തല കൂട്ട് കെട്ടിനെതിരാണെന്നതും പകല്‍ പോലെ വ്യക്തമാണ്.


വികസന തല്‍പ്പരരായ ജനങ്ങള്‍ സില്‍വര്‍ ലൈന്‍ റെയില്‍ പദ്ധതിക്ക് എതിരല്ല. അതുകൊണ്ടാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത കെ റെയില്‍ നേരും നുണയും എന്ന പരിപാടിയില്‍ സാംസ്‌കാരിക നായകര്‍ മുതല്‍ മതമേലധ്യക്ഷന്മാര്‍ വരെ പങ്കെടുത്തത്.


സില്‍വര്‍ ലൈന്‍ അടക്കമുള്ള പദ്ധതികളിലൂടെ കേരളം മികച്ച പശ്ചാത്തലമുള്ള സംസ്ഥാനമാക്കി മാറ്റുകയാണ് എല്‍ഡിഎഫിന്റെ ലക്ഷ്യം. ഇക്കാര്യം 2021 ലെ മാനിഫെസ്റ്റോവിലൂടെ വ്യക്തമാക്കിയതാണ്. ഈ മാനിഫെസ്റ്റോവിനെ ജനങ്ങള്‍ പിന്തുണച്ചതു കൊണ്ടാണ് 99 സീറ്റോടെ വീണ്ടും അധികാരത്തില്‍ വരാന്‍ സംസ്ഥാനത്ത് എല്‍ഡിഎഫിന് സാധിച്ചത്. വോട്ട് ചെയ്ത ജനങ്ങളെ വഞ്ചിക്കാന്‍ എല്‍ഡിഎഫിന് സാധിക്കില്ല. തിരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കുക തന്നെ ചെയ്യും. മുംബൈ - അഹമ്മദാബാദ്, ഡല്‍ഹി - വാരാണസി എന്നീ അതിവേഗ റെയില്‍ പദ്ധതികള്‍ക്ക് ഇതിനകം അംഗീകാരം നല്‍കിക്കഴിഞ്ഞു. ചിലത് പൂര്‍ത്തീകരിക്കുകയും ചെയ്തു.



കേന്ദ്ര ബിജെപി സര്‍ക്കാരാണ് ദേശീയ പാത അതോറിറ്റിയെ നിയന്ത്രിക്കുന്നത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ വികസനത്തിന് അനുകൂലവും കേരളത്തില്‍ എതിരുമാകുന്ന ഇരട്ടത്താപ്പ് ജനങ്ങള്‍ തിരിച്ചറിഞ്ഞുകഴിഞ്ഞു. മെട്രോമാന്‍ ശ്രീധരനാണ് 1.18 ലക്ഷം കോടി രൂപ ചെലവു വരുന്ന കെ റെയില്‍ പദ്ധതിക്ക് ഉമ്മന്‍ചാണ്ടിയുടെ കാലത്ത് കൈയ്യൊപ്പ് ചാര്‍ത്തിയത്.


ഇവരാവട്ടെ ഓന്തിന്റെ നിറം മാറും പോലെ മാറുകയാണിപ്പോള്‍. കോണ്‍ഗ്രസ് - ബിജെപി - ജമാഅത്തെ ഇസ്ലാമി മഹാ മഴവില്‍ സഖ്യക്കാരോട്, റെയില്‍ വിരുദ്ധ സമരക്കാരോട്, സര്‍വ്വേ കല്ല് പിഴുതെറിയാന്‍ ആഹ്വാനം ചെയ്ത നേതാവിന്റെ അനുയായികളോട് ഇത്രയേ പറയാനുള്ളൂ - കല്ല് പറിക്കാന്‍ വരും മുമ്പ് സ്വന്തം പല്ല് സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുക എന്നിങ്ങനെയാണ് എംവി ജയരാജന്‍ ഫേസ് ബുക്കില്‍ കുറിച്ചിരിക്കുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'പിണറായിയുടെ ഒരു തേങ്ങയും വേണ്ട,കോടതി ചതിച്ച് സാറെ'.. അപ്പന്റെയും അമ്മയുടെയും കല്ലറ പൊളിച്ച് വസന്തയ്ക്ക് മുന്നിലെറിഞ്ഞു  (10 minutes ago)

പൂജകള്‍ക്കായി ശബരിമലയില്‍ നട തുറന്നു  (22 minutes ago)

എഞ്ചിനിലേക്ക് ഇന്ധനം നല്‍കുന്ന സ്വിച്ചുകള്‍ ഓഫ് ചെയ്തത് അപകട കാരണം  (48 minutes ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാട് സമര്‍പ്പണമായി...  (1 hour ago)

വീടിനുള്ളില്‍ പൊലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി...  (1 hour ago)

വ്യാപക മഴക്ക് സാധ്യത...  (1 hour ago)

ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യക്ക് മൂന്ന് വിക്കറ്റ് നഷ്ടം...  (2 hours ago)

സ്വകാര്യ ബസ് ഡ്രൈവറെ കിടപ്പ് മുറിയില്‍....  (2 hours ago)

മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസമായി സൈന്യം...  (2 hours ago)

യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന്  (2 hours ago)

ഡംപ് ബോക്‌സിന് അടിയില്‍പ്പെട്ട് യുവാവ്  (2 hours ago)

സ്വിച്ചുകള്‍ ഓഫായിരുന്നത് ശ്രദ്ധയില്‍പ്പെട്ട് പെട്ടെന്ന് ഓണ്‍ ചെയ്തെങ്കിലും... ടേക്ക് ഓഫ് ചെയ്ത് സെക്കന്‍ഡുകള്‍ക്കകം വിമാനത്തിന്റെ രണ്ട് എന്‍ജിനുകളുടെയും പ്രവര്‍ത്തനം....  (3 hours ago)

മലയാളി യുവാവിനെ മരിച്ച നിലയില്‍  (3 hours ago)

കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ തിരുവനന്തപുരത്ത്  (3 hours ago)

കൊലക്കേസ് പ്രതിക്ക് വിവാഹത്തിനായി പരോള്‍ അനുവദിച്ച് ഹൈക്കോടതി  (9 hours ago)

Malayali Vartha Recommends