Widgets Magazine
09
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

തകർന്നു കിടന്ന പൊലീസിന്റെ ആത്മാഭിമാനം ഉയർത്തി; കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിൽ ഉടനടി നടപടി; കെവിൻ കേസിൽ നിന്നും നീതുവിലെത്തുമ്പോൾ മാറിയ ഗാന്ധിനഗർ പൊലീസ് ആക്ഷൻ; കേക്ക് മുറിച്ച് ആഘോഷത്തോടെ സന്തോഷം പങ്കു വച്ച് പൊലീസ് ഉദ്യോഗസ്ഥർ

08 JANUARY 2022 01:40 PM IST
മലയാളി വാര്‍ത്ത

More Stories...

വോട്ടെടുപ്പ് ദിനമായ ഇന്ന് ചൂട് കനക്കുമെന്നാണ് മുന്നറിയിപ്പ്... സംസ്ഥാനത്ത് വരണ്ട അന്തരീക്ഷ സ്ഥിതി തുടരുന്നതാണ്..എല്ലാ ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്..

വോട്ടിങ് മെഷീനിൽ വീണാ ജോർജ്ജിന്റെ കളി..?! കയ്യോടെ തൂക്കി കോൺഗ്രസ് കളക്ടർ നേരിട്ട് ബൂത്തിൽ

നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന

കണ്ണീർക്കാഴ്ചയായി... കിണർ കുഴിക്കുന്നതിനിടെ കയർപൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു

നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ചരിത്ര വിജയമുണ്ടാകുമെന്ന് എ.കെ.ആന്റണി...

അഞ്ചു വർഷങ്ങൾക്കു മുൻപ് കെവിൻ കേസിലുണ്ടായ വീഴ്ചയ്ക്ക് പിഞ്ചു കുഞ്ഞിന്റെ ജീവൻകൊണ്ടു പരിഹാരം കണ്ടെത്തി ഗാന്ധിനഗർ പൊലീസ്. വർഷങ്ങൾക്കു മുൻപ് നീനു എന്ന പെൺകുട്ടി പൊലീസ് സ്റ്റേഷനു മുന്നിൽ പൊട്ടിക്കരഞ്ഞപ്പോൾ വരുത്തിയ വീഴ്ച ആവർത്തിക്കാതെ, അതിവേഗം ആക്ഷനുമായി ഗാന്ധിനഗറിലെ പൊലീസ് ഉദ്യോഗസ്ഥൻ പാഞ്ഞപ്പോൾ മെഡിക്കൽ കോളേജ് ആശുപത്രി വളപ്പിൽ ഒരിക്കൽ കൂടി ഒരമ്മയുടെ കണ്ണുനീർ വീണു.

പക്ഷേ, അത് ആനന്ദക്കണ്ണീരായിരുന്നെന്നു മാത്രം. നഷ്ടപ്പെട്ടെന്നു കരുതിയ തന്റെ പിഞ്ചോമനയെ കയ്യിലെത്തിച്ചു നൽകിയ പൊലീസിന്റെ കരുതൽ, വർഷങ്ങൾക്കു മുൻപുണ്ടായ വീഴ്ചയുടെ കറകഴുകിക്കളയുന്നതായിരുന്നു. 2018 ൽ ദുരഭിമാനത്തിന്റെ പേരിൽ ഗുണ്ടാ സംഘം തട്ടിക്കൊണ്ടു പോയ ശേഷം കൊലപ്പെടുത്തി പുനലൂർ ചാലിയേക്കര തോട്ടിലേയ്ക്കു കെവിനെ തള്ളുകയായിരുന്നു. 2018 മെയ് 24 നു രാത്രിയിലാണ് ഗുണ്ടാ സംഘം കെവിനെ തട്ടിക്കൊണ്ടു പോയത്.

 

പിറ്റേന്നു രാവിലെ കെവിന്റെ കാമുകി ഗാന്ധിനഗർ പൊലീസ് സ്റ്റേഷനു മുന്നിലെത്തി പൊട്ടിക്കരഞ്ഞു. തനിക്ക് കെവിനെ വിട്ടു കിട്ടണമെന്നു പൊലീസ് ഉടനടി ആക്ഷൻ എടുക്കണമെന്നും ആവശ്യപ്പെട്ട്. എന്നാൽ, മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന പരിപാടിയുണ്ടായിരുന്നതിനാൽ തങ്ങൾക്ക് ഇപ്പോൾ അന്വേഷിക്കാൻ നിർവാഹമില്ലെന്നായിരുന്നു പൊലീസിന്റെ മറുപടി.

പിന്നീട്, കെവിന്റെ മൃതദേഹം കണ്ടെത്തുക കൂടി ചെയ്തതോടെ പൊലീസിനെതിരെ അതിരൂക്ഷമായ വിമർശനം ഉണ്ടായി. ഗാന്ധിനഗറിലെ എസ്.ഐ ആയിരുന്ന ഷിബു അടക്കം അഞ്ചു പൊലീസ് ഉദ്യോഗസ്ഥർ സസ്‌പെൻഷനിലായി. ഒരാളെ സർവീസിൽ നിന്നും പിരിച്ചു വിട്ടതടക്കമുള്ള നടപടികൾ ഉണ്ടാകുകയും ചെയ്തു. എന്നാൽ, ഈ പാപക്കറകളെല്ലാം കഴുകിക്കളയുന്ന നടപടിയാണ് ഗാന്ധിനഗറിൽ നിന്നും ഉണ്ടായിരിക്കുന്നത്.

കൃത്യ സമയത്ത് ആക്ഷനെടുക്കാൻ പൊലീസ് മടിച്ചതിന്റെ ഫലമാണ് അന്ന് കെവിന്റെ ജീവനെടുത്തത്. എന്നാൽ, ഇന്ന് കൃത്യ സമയത്ത് പൊലീസ് ഇടപെട്ടതാണ് പിഞ്ചു കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ ഇടയാക്കിയത്. ഇടുക്കി സ്വദേശിയായ അശ്വതിയുടെ കുട്ടിയെ വീണ്ടെടുത്തു നൽകാൻ ഇടയാക്കിയ സംഭവത്തിൽ പൊലീസ് നടത്തിയത് എല്ലാ വീഴ്ചയും പരിഹരിച്ചുകൊണ്ടുള്ള ഇടപെടൽ തന്നെയായിരുന്നു. ഇത് സംസ്ഥാന പൊലീസിനു തന്നെ അഭിമാനം ആകുകയും ചെയ്തു.

ഈ ആഘോഷം പങ്കു വച്ചാണ് ഗാന്ധിനഗർ പൊലീസ് ഇന്ന് സ്‌റ്റേഷനിൽ കേക്ക് മുറിച്ചത്. ഗാന്ധിനഗർ സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ കെ.ഷിജിയാണ് കേക്ക് മുറിച്ചത്. എസ്.ഐ ടി.എസ് റെനീഷും, സ്റ്റേഷനിലെ ഉദ്യോഗസ്ഥരും കേക്ക് മുറിച്ചുള്ള ആഘോഷത്തിൽ പങ്കാളികളായി. പൊലീസ് അസോസിയേഷൻ നേതാക്കളും സ്‌റ്റേഷനിൽ എത്തി ഉദ്യോഗസ്ഥർക്ക് കേക്ക് നൽകി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംവിധായകന്‍ രഞ്ജിത്ത് അറസ്റ്റിലായ സംഭവത്തില്‍ നിലപാട് വ്യക്തമാക്കി നടിയും ഡബ്ബിങ് ആര്‍ടിസ്റ്റുമായ ഭാഗ്യലക്ഷ്മി  (37 minutes ago)

BIHAR നടുക്കം മാറാതെ നാട്  (3 hours ago)

14 ജില്ലകളിലും ഒരേ അവസ്ഥ.  (4 hours ago)

വോട്ടിങ് മെഷീനിൽ വീണാ ജോർജ്ജിന്റെ കളി..?! കയ്യോടെ തൂക്കി കോൺഗ്രസ് കളക്ടർ നേരിട്ട് ബൂത്തിൽ  (4 hours ago)

GIRL MISSING കർണ്ണാടക വനത്തിൽ വ്യാപക തിരച്ചിൽ;  (5 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന  (6 hours ago)

കണ്ണീർക്കാഴ്ചയായി... കിണർ കുഴിക്കുന്നതിനിടെ കയർപൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു  (6 hours ago)

നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ചരിത്ര വിജയമുണ്ടാകുമെന്ന് എ.കെ.ആന്റണി...  (6 hours ago)

ജനാധിപത്യ പ്രക്രിയയിൽ എല്ലാവരും പങ്കാളികളാകണമെന്നും, വോട്ട് കൃത്യമായി വിനിയോഗിക്കണം... കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി മമ്മൂട്ടി...  (7 hours ago)

ഓഹരി വിപണിയിൽ ഇന്ന് കനത്ത ഇടിവ്....  (7 hours ago)

ഐപിഎല്ലിൽ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ലഖ്നൗ സൂപ്പർ ജയന്റ്സിനെ നേരിടും  (7 hours ago)

വെടിനിർത്തൽ കത്തിച്ച് കടലിൽ തള്ളി ഇസ്രായേൽ...!` ഗ്യാപ്പ് കിട്ടിയാൽ ഉടൻ സ്ഫോടനം..!കാഞ്ചി വലിക്കാൻ റെഡി IRGC വെണ്ണീറാവും.ചുടലക്കാട് നിറഞ്ഞു  (7 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.  (7 hours ago)

മട്ടന്നൂരിൽ കല്ലേറ് .  (7 hours ago)

എല്ലാവരും വോട്ട് ചെയ്യണം. ജനാധിപത്യം മണ്ണിൽ മാത്രമല്ല, ഹൃദയത്തിലും ഉണ്ടാകണം... നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി കേരള ഗവർണർ രാജേന്ദ്ര അർലേക്കർ....  (7 hours ago)

Malayali Vartha Recommends