Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീഡിയോ ചിത്രീകരിക്കുന്നതിനിടെ വെള്ളച്ചാട്ടത്തിലേക്ക് വീണ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു.. രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും അതിനകം തന്നെ മരണം സംഭവിച്ചിരുന്നു..


തെലങ്കാനയിൽ സ്‌ത്രീകൾക്കായുള്ള സൗജന്യ സാരി വിതരണ പദ്ധതി..ഒരു കോടി സാരികൾ നിർമിക്കാനാണ് സർക്കാർ ഓർഡർ നൽകിയിരിക്കുന്നത്.. ഏകദേശം 450 കോടി രൂപ ചിലവ്..


ഗൾഫിൽനിന്നെത്തിയയാളെ സത്‌കാരം നടത്തുന്നതിനിടെ.. സുഹൃത്ത് അടിച്ചും കഴുത്ത് ഞെരിച്ചും കൊന്നു... പട്ടികകൊണ്ട് അടിക്കുകയും കഴുത്ത് ഞെരിക്കുകയും ചെയ്തു..


ഇറാനും അമേരിക്കയുമായി യുദ്ധം നടക്കുമ്പോഴും..ഇറാനിയൻ വനിതകൾ ഇപ്പോൾ വാർത്തകളിൽ നിറയുകയാണ്..നുരഞ്ഞ് പൊന്തുന്ന ഷാംപെയ്ൻ കുപ്പികളും വിലകൂടിയ കാറുകളും..ഇവരുടെ വിദേശ ജീവിതം..


കണ്ണീര്‍ പ്രാര്‍ത്ഥനകള്‍ വിഫലമായി...കൊലപാതകമാണെന്നും കുടുംബം.. വെറും 15 മിനിറ്റിനുള്ളില്‍ ഒരു പെണ്‍കുട്ടിക്ക് എന്ത് സംഭവിക്കാനാണ്...1500 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് ശ്രീനന്ദ പതിച്ചിരിക്കുന്നത്..

കസ്റ്റംസ് ഒത്താശയോടെ 35 ലക്ഷത്തിന്റെ ഒരു കിലോ സ്വര്‍ണ്ണം കള്ളക്കടത്ത് നടത്തിയ കേസ്... വനിതാ കസ്റ്റംസ് സൂപ്രണ്ടക്കം മൂന്നു പ്രതികള്‍ 19 ന് ഹാജരാകാന്‍ അന്ത്യശാസനം, കസ്റ്റംസ് സൂപ്രണ്ട് സഞ്ജീവ് മാപ്പു സാക്ഷി, പ്രതികള്‍ പ്രഥമദൃഷ്ട്യാ കൃത്യം ചെയ്തതായി അനുമാനിക്കാന്‍ അടിസ്ഥാനമുണ്ടെന്ന് കോടതി

13 JANUARY 2022 09:26 AM IST
മലയാളി വാര്‍ത്ത

More Stories...

ഗൾഫിൽനിന്നെത്തിയയാളെ സത്‌കാരം നടത്തുന്നതിനിടെ.. സുഹൃത്ത് അടിച്ചും കഴുത്ത് ഞെരിച്ചും കൊന്നു... പട്ടികകൊണ്ട് അടിക്കുകയും കഴുത്ത് ഞെരിക്കുകയും ചെയ്തു..

പ്രാര്‍ത്ഥനകള്‍ വിഫലം; തിരച്ചിലിനിടെ നാലാം ദിനം ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

സെക്രട്ടേറിയറ്റ് ഇഓഫിസ് സംവിധാനം 15 വരെ നിര്‍ത്തിവച്ചതായി ഐടി വകുപ്പ്

കണ്ണീര്‍ പ്രാര്‍ത്ഥനകള്‍ വിഫലമായി...കൊലപാതകമാണെന്നും കുടുംബം.. വെറും 15 മിനിറ്റിനുള്ളില്‍ ഒരു പെണ്‍കുട്ടിക്ക് എന്ത് സംഭവിക്കാനാണ്...1500 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് ശ്രീനന്ദ പതിച്ചിരിക്കുന്നത്..

തെരച്ചിലിനൊടുവിൽ.... ചിക്കമംഗളൂരുവിൽ കാണാതായ പതിനഞ്ചുകാരിയുടെ മൃതദേഹം 1500 അടി താഴ്‌ചയിൽ നിന്ന് കണ്ടെത്തി....

തലസ്ഥാനത്തെ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ കസ്റ്റംസ് ഒത്താശയോടെ ട്രാവല്‍ ഏജന്‍സി ഉടമ ഒരു കിലോ സ്വര്‍ണ്ണം കള്ളക്കടത്ത് നടത്തിയ കേസില്‍ വനിതാ കസ്റ്റംസ് സൂപ്രണ്ടക്കം മൂന്നു പ്രതികള്‍ക്ക് തിരുവനന്തപുരം സി ബി ഐ കോടതി അന്ത്യശാസനം നല്‍കി. കുറ്റം ചുമത്തലിന് ജനുവരി 19 ന് ഹാജരാകാനാണ് സിബിഐ ജഡ്ജി കെ. സനില്‍കുമാര്‍ അന്ത്യശാസനം നല്‍കിയത്.

ബുധനാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും എല്ലാ പ്രതികളും ഹാജരാകാത്തതിനാലാണ് 19 ന് ഹാജരാകാന്‍ അന്ത്യ ശാസനം നല്‍കിയത്. രണ്ടു പ്രതികള്‍ ഹാജരായെങ്കിലും മൂന്നാം പ്രതി കസ്റ്റംസ് സൂപ്രണ്ട് ഹാജരാകാതെ മെഡിക്കല്‍ ഗ്രൗണ്ടില്‍ കോടതിയില്‍ ഹാജരാകാതെ വിട്ടു നില്‍ക്കുകയായിരുന്നു.




കോടതി സ്വമേധയാ തയ്യാറാക്കിയ കുറ്റപത്രം പ്രതികളെ വായിച്ചു കേള്‍പ്പിച്ചാണ് പ്രതികള്‍ക്ക് മേല്‍ കുറ്റം ചുമത്തുതുന്നത്. പ്രതികള്‍ പ്രഥമ ദൃഷ്ട്യാ കൃത്യം ചെയ്തതായി അനുമാനിക്കാന്‍ അടിസ്ഥാനമുണ്ടെന്നും പ്രതികളെ വിചാരണ ചെയ്യാന്‍ മതിയായ തെളിവുകളുണ്ടെന്നും ജനുവരി 7 ന് പുറപ്പെടുവിച്ച കുറ്റം ചുമത്തല്‍ ഉത്തരവില്‍ കോടതി ചൂണ്ടിക്കാട്ടിയിരുന്നു.


തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് ഹവില്‍ദാര്‍ ജി. റാണിമോള്‍ , ട്രാവല്‍ ഏജന്‍സി ഉടമ ഷബീര്‍ അക്ബര്‍ ഖാന്‍ , കസ്റ്റംസ് സൂപ്രണ്ടായിരുന്ന ആന്‍സി ഫിലിപ്പ് എന്നിവരാണ് സ്വര്‍ണ്ണ കള്ളക്കടത്ത് കേസിലെ ഒന്നു മുതല്‍ മൂന്നു വരെയുള്ള പ്രതികള്‍. ക്രിമിനല്‍ ഗൂഢാലോചന , വിശ്വാസ വഞ്ചന ചെയ്ത് ചതിക്കല്‍ , അഴിമതി , പൊതുസേവകര്‍ കളവായ സര്‍ട്ടിഫിക്കറ്റ് നല്‍കല്‍ , വ്യാജ തെളിവ് നല്‍കല്‍ , കുറ്റക്കാരെ ശിക്ഷയില്‍ നിന്ന് മറയ്ക്കാന്‍ കളവായ വിവരം നല്‍കല്‍ , തെളിവ് അപ്രത്യക്ഷമാക്കല്‍ എന്നീ കുറ്റങ്ങളാണ് വിചാരണക്ക് മുന്നോടിയായി പ്രതികള്‍ക്ക് മേല്‍ ചുമത്താന്‍ കോടതി ഉത്തരവിട്ടത്. ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 240 പ്രകാരം പ്രതികള്‍ കൃത്യം ചെയ്തതായി അനുമാനിക്കാന്‍ അടിസ്ഥാനമുണ്ടെന്ന് വിലയിരുത്തിക്കൊണ്ടാണ് കുറ്റം ചുമത്തിയത്.



2018 മാര്‍ച്ചിലാണ് കേസിനാധാരമായ സംഭവം നടന്നത്. ഡയറക്ട്രേറ്റ് ഓഫ് റവന്യൂ ഇന്റലിജന്റ്‌സാണ് പ്രതികളെ തൊണ്ടി മുതലായ 35 ലക്ഷം രൂപ വിലമതിക്കുന്ന ഒരു കിലോ സ്വര്‍ണ്ണം തൊണ്ടി സഹിതം പിടികൂടിയത്. മെറ്റല്‍ ഡിറ്റക്ടര്‍ പരിശോധന ഹാളിന്റെ സമീപത്ത് വച്ച് ട്രാവല്‍ ഏജന്‍സി ഉടമ ഷബീര്‍ സ്വര്‍ണ്ണമടങ്ങിയ ബാഗ് കസ്റ്റംസ് ഉദ്യോഗസ്ഥക്ക് കൈമാറുകയായിരുന്നു. നിയമവിരുദ്ധ കടത്ത് സാധൂകരിക്കാന്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തെറ്റായ ഔദ്യോഗിക റെക്കോര്‍ഡുകളും വ്യാജ രേഖകളും കള്ള തെളിവുകളും നിര്‍മ്മിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട കേസായതിനാല്‍ തുടരന്വേഷണം സിബിഐ ഏറ്റെടുത്തു.


അഴിമതി കേസില്‍ നാലാം പ്രതിയും കൃത്യത്തില്‍ കുറഞ്ഞ പങ്കും പങ്കാളിത്ത്വവുമുള്ള കസ്റ്റംസ് സൂപ്രണ്ട് സഞ്ജീവിനെ കോടതി മാപ്പുസാക്ഷിയാക്കി. സഞ്ജീവ് താന്‍ ചെയ്ത കൃത്യവും മറ്റു പ്രതികള്‍ ചെയ്ത കൃത്യവും ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് മുമ്പാകെ രഹസ്യമൊഴി നല്‍കി. ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 164 പ്രകാരമാണ് മജിസ്ട്രേട്ട് കോടതി രഹസ്യ മൊഴിയെടുത്തത്. നടന്ന സംഭവങ്ങള്‍ പൂര്‍ണ്ണമായും സത്യസന്ധമായും വിചാരണയില്‍ മൊഴി നല്‍കാമെന്ന് കോടതി മുമ്പാകെ ബോധിപ്പിച്ചു.

 

മൊഴിപ്പകര്‍പ്പ് ലഭിച്ച സി ബി ഐ സഞ്ജീവിനെ മാപ്പുസാക്ഷിയാക്കണമെന്നാനാവശ്യപ്പെട്ട് സി ജെ എം കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. പ്രതിയെ വരുത്തിക്കേട്ട ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി പ്രതിയോട് മാപ്പ് സ്വീകരിക്കാന്‍ തയ്യാറാണോയെന്ന് ആരാഞ്ഞു. നടന്ന സംഭവങ്ങള്‍ പൂര്‍ണ്ണമായും സത്യസന്ധമായും വിചാരണയില്‍ സാക്ഷിമൊഴി നല്‍കണമെന്ന വ്യവസ്ഥയിലാണ് മാപ്പ് നല്‍കുന്നതെന്നും വ്യവസ്ഥ ലംഘിച്ചാല്‍ വീണ്ടും പ്രതിയാക്കി വിചാരണ ചെയ്യുമെന്ന മുന്നറിയിപ്പും നല്‍കി.

വ്യവസ്ഥകള്‍ സമ്മതിച്ച് മാപ്പ് സ്വീകരിക്കാന്‍ തയ്യാറാണെന്ന് സഞ്ജീവ് സി ജെ എം കോടതിയില്‍ ബോധിപ്പിച്ച് സത്യവാങ്മൂലം ഒപ്പിട്ട് നല്‍കി. തുടര്‍ന്ന് ക്രിമിനല്‍ നടപടി ക്രമത്തിലൈ വകുപ്പ് 306 പ്രകാരം പ്രതിക്ക് മാപ്പു നല്‍കി പ്രതിസ്ഥാനത്ത് നിന്ന് കുറവു ചെയ്ത് മാപ്പുസാക്ഷിയാക്കുകയായിരുന്നു.




കുറ്റ സ്ഥാപനത്തില്‍ രണ്ടു വര്‍ഷത്തിന് മേല്‍ ശിക്ഷിക്കാവുന്ന വാറണ്ട് വിചാരണ കേസായതിനാല്‍ സി ബി ഐ കുറ്റപത്രവും കേസ് റെക്കോര്‍ഡുകളും പരിശോധിച്ച് കോടതി സ്വമേധയാ തയ്യാറാക്കുന്ന കോടതി കുറ്റപത്രമാണ് പ്രതികളെ വായിച്ച് കേള്‍പ്പിച്ച് കുറ്റം ചാര്‍ത്തുന്നത്.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ACCIDENT മാതാപിതാക്കൾ സൂക്ഷിക്കുക..  (15 minutes ago)

സംസ്ഥാനത്തെ എല്ലാ സ്‌ത്രീകൾക്കും സാരികൾ  (24 minutes ago)

സംഭവം തൃശ്ശൂരിൽ  (35 minutes ago)

പ്രാര്‍ത്ഥനകള്‍ വിഫലം; തിരച്ചിലിനിടെ നാലാം ദിനം ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി  (39 minutes ago)

ആഡംബരം തുളമ്പുന്ന ജീവിതം  (45 minutes ago)

സെക്രട്ടേറിയറ്റ് ഇഓഫിസ് സംവിധാനം 15 വരെ നിര്‍ത്തിവച്ചതായി ഐടി വകുപ്പ്  (50 minutes ago)

15 മിനിറ്റുകള്‍ കൊണ്ട് സംഭവിച്ചത്  (1 hour ago)

എല്ലാവർക്കും മഠങ്ങളിലും ക്ഷേത്രങ്ങളിലും പ്രവേശനമുണ്ടാവുന്നതാണ് നല്ലതെന്ന് സുപ്രീം കോടതി  (2 hours ago)

ജയിലിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്തിന് ജാമ്യം... എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്  (2 hours ago)

തെരച്ചിലിനൊടുവിൽ.... ചിക്കമംഗളൂരുവിൽ കാണാതായ പതിനഞ്ചുകാരിയുടെ മൃതദേഹം 1500 അടി താഴ്‌ചയിൽ നിന്ന് കണ്ടെത്തി....  (3 hours ago)

സർവീസിലുള്ളവർക്കും വിരമിച്ചവർക്കും വ്യത്യസ്ത ക്ഷാമബത്ത നിരക്കുകൾ പ്രഖ്യാപിച്ച കെ.എസ്.ആർ.ടി.സി യുടെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി...  (3 hours ago)

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് എയർ ഇന്റലിജൻസിന്റെ പരിശോധന... യാത്രക്കാരനിൽ നിന്ന് 160 ഗ്രാം സ്വർണം നിന്ന് പിടിച്ചെടുത്തു  (3 hours ago)

മധ്യപ്രദേശിലെ ഉജ്ജയിനിൽ കുഴൽക്കിണറിൽ വീണ രണ്ടുവയസുകാരനായി രക്ഷാദൗത്യം തുടരുന്നു....  (3 hours ago)

SABARIMALA കേന്ദ്രം സംസ്ഥാന സർക്കാരിന് വിലക്കിട്ടിരിക്കുന്നു.  (4 hours ago)

ഇന്നുമുതൽ ടോൾ പ്ലാസകളിൽ പണം നേരിട്ട് സ്വീകരിക്കില്ല... ഫാസ്ടാഗ് ഇല്ലെങ്കിൽ യുപിഐ വഴി മാത്രം പണമടയ്ക്കാം  (4 hours ago)

Malayali Vartha Recommends