മറ്റുള്ളവരുമായി അതിരുവിട്ട ബന്ധങ്ങൾ വേണമെന്ന് ഭർത്താവ് പറഞ്ഞതോടെ വീടുവിട്ടിറങ്ങിയത് രണ്ട് വർഷം മുൻപ്; തമാശയായി പറഞ്ഞതാണെന്നും ഇനി ആവർത്തിക്കില്ലെന്നും പറഞ്ഞ് വീട്ടിലെത്തി മാപ്പു പറഞ്ഞ ശേഷം കൂട്ടിക്കൊണ്ടുപോയി, വീണ്ടും തടസ്സം നിന്നപ്പോൾ സ്വന്തം മകനെപ്പോലും ഭീഷണിപ്പെടുത്തി, ഇത്തരം ബന്ധങ്ങൾക്ക് പ്രേരിപ്പിച്ച് അവ ഫോണിൽ പകർത്തി, അമ്മ വിചാരിച്ചാൽ പണക്കാരാകാം എന്ന മകനോടുള്ള നിർദ്ദേശം യുവതിയെ ആകെ തളർത്തി, പങ്കാളിക്കൈമാറ്റത്തിനെതിരെ പരാതി നൽകിയ യുവതിക്ക് ഭീഷണിയുണ്ടെന്ന് സഹോദരൻ
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാനത്ത് ചർച്ചകൾക്ക് വഴിവച്ച സംഭവമാണ് പങ്കാളിയെ കൈമാറ്റം. ഭർത്താവിനെതിരെയുള്ള യുവതിയുടെ പരാതിയിലാണ് ഈ വാർത്ത പുറത്ത് വന്നത്. എന്നാൽ ഈ സംഭവത്തിൽ പരാതി നൽകിയ യുവതിക്കു ഭീഷണിയുണ്ടെന്ന വെളിപ്പെടുത്തലുമായി സഹോദരൻ രംഗത്ത് എത്തിയിരിക്കുകയാണ്. മറ്റുള്ളവരുമായി അതിരുവിട്ട ബന്ധങ്ങൾ വേണമെന്ന് ഭർത്താവിന്റെ ഭാഗത്തു നിന്നു നിർബന്ധം വന്നതോടെ രണ്ടു വർഷം മുൻപാണ് യുവതി സ്വന്തം വീട്ടിലേക്കു എത്തിയത്.
എന്നാൽ തമാശയായി പറഞ്ഞതാണെന്നും ഇനി ആവർത്തിക്കില്ലെന്നും പറഞ്ഞ് വീട്ടിലെത്തി മാപ്പു പറഞ്ഞ ശേഷമാണ് ഭർത്താവ് അവരെ കൂട്ടിക്കൊണ്ടുപോയതെന്ന് യുവതിയുടെ സഹോദരൻ പറയുന്നു. ഭർത്താവിനൊത്തുള്ള ജീവിതത്തിൽ നേരിടേണ്ടി വന്ന ക്രൂരതകൾ സ്വന്തം കുടുംബത്തെ ഓർത്ത് തന്റെ സഹോദരി സഹിക്കുകയായിരുന്നെന്നും ഇദ്ദേഹം വെളിപ്പെടുത്തി.
എന്നാൽ പിന്നീടും ഇത്തരം ബന്ധങ്ങൾക്കു പ്രേരിപ്പിക്കുകയും അവ ഫോണിലും മറ്റും പകർത്തുകയും ചെയ്തു. പുറത്തു പറഞ്ഞാൽ കൊല്ലുമെന്നും മക്കളെ ഇല്ലാതാക്കുമെന്നു ഭീഷണിപ്പെടുത്തിയെന്നും സഹോദരൻ വെളിപ്പെടുത്തുകയുണ്ടായി. അതോടൊപ്പം തന്നെ പങ്കാളികളെ കൈമാറ്റം ചെയ്യുന്നവർ പിടിക്കപ്പെടാതിരിക്കാൻ 2 വർഷം കൂടുമ്പോൾ തങ്ങളുടെ താമസസ്ഥലം മാറാറുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
സമൂഹ മാധ്യമങ്ങൾ വഴി പങ്കാളികളെ കൈമാറ്റം ചെയ്ത സംഭവത്തിൽ യുവതിയുടെ ഭർത്താവിനും (32) മറ്റ് 8 പേർക്കും എതിരെ നൽകിയ പരാതിയിൽ ഭർത്താവ് ഉൾപ്പെടെ 6 പേരാണ് അറസ്റ്റിലായിരിക്കുന്നത്. 3 പേർ കൂടി പിടിയിലാകാനുണ്ട് എന്നാൽ പോലീസ് വ്യക്തമാക്കുന്നത്. ഇവരിൽ 2 പേർ കോട്ടയം, എറണാകുളം ജില്ലകളിൽ നിന്നുള്ളവരാണ്. മൂന്നാമത്തെ പ്രതിയായ കൊല്ലം സ്വദേശി വിദേശത്തേക്കു കടന്നെന്ന ബന്ധുക്കളുടെ മൊഴി ശരിയാണോയെന്ന് ഉറപ്പിക്കാൻ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
അതേസമയം ഈ പ്രതിക്കെതിരെ പൊലീസ് തെരച്ചിൽ നോട്ടിസ് പുറത്തിറക്കും.അറസ്റ്റിലായ പ്രതികൾ ഉപയോഗിച്ച മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ എന്നിവ കോടതിയുടെ അനുമതിയോടെ അടുത്ത ദിവസം സൈബർ സെല്ലിനു കൈമാറുന്നതാണ്. ഇതു പരിശോധിക്കുന്നതു വഴി കൂടുതൽ തെളിവുകളും ഇത്തരം ഗ്രൂപ്പുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും ലഭിക്കുമെന്നാണു പൊലീസ് ചൂണ്ടിക്കാണിക്കുന്നത്. ഇതിനുപിന്നാലെ കൂടുതൽപേർ പരാതിയുമായി എത്താത്തത് അന്വേഷണത്തെ ബാധിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























