ദിലീപിന് കടുത്ത വൈരാഗ്യം, നടിക്ക് വന്ന വൻ സിനിമ ഓഫറുകർ തട്ടിത്തെറിപ്പിച്ചു, ആക്രമിക്കപ്പെട്ട നടിയും ദിലീപും തമ്മിൽ അമ്മ റിഹേഴ്‌സല്‍ ക്യാമ്പിനിടെ പൊരിഞ്ഞയടി...!!! കേസിലെ സാക്ഷി മൊഴികളെല്ലാം ദിലീപിൻ്റെ മുഖം മൂടി വലിച്ചുകീറുന്നത്, കൂറുമാറ്റത്തിൽ ചരടുവലി?..സഹപ്രവർത്തകയെ സാക്ഷികൾ ഒറ്റിയതിന് പിന്നിൽ? ഉത്തരം കിട്ടാത്ത ആ ഒരോറ്റ ചോദ്യവും..!!!

2017ൽ സിനിമാലോകത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കൊണ്ടാണ് പ്രമുഖ നടി ആക്രമണത്തിന് ഇരയായ വാർത്ത പുറത്ത് വന്നത്.അന്ന് മാധ്യമങ്ങളിലൊക്കെ ഈ സംഭവം കത്തിപ്പടന്നു.ആക്രമത്തിന് ഇരയായ നടിയെ പിന്തുണച്ച് കേസിൽ സാക്ഷി മൊഴി നൽകാൻ സിനിമ മേഖലയിൽ നിന്നും പലരും മുന്നോട്ട് വന്നിരുന്നു. എന്നാൽ ഇരിൽ ഒട്ടുമിക്ക സാക്ഷികളും വിചാരണയ്ക്കിടെ കൂറു മാറി പ്രതിഭാഗത്ത് ചേര്‍ന്ന നിർണായക സാഹചര്യമുണ്ടായി. ഒന്നും രണ്ടുമല്ല 20 സാക്ഷികളാണ് വിചാരണയ്ക്കിടെ കുമാറിയത്.
ഇതില്‍ നടന്‍ സിദ്ദിഖ്, ഇടവേള ബാബു, നടി ഭാമ, ബിന്ദു പണിക്കര്‍ കാവ്യയുടെ ലക്ഷ്യ എന്ന സ്ഥാപനത്തിലെ ജീവനക്കാരനായ സാഗര്‍ എന്നിവരും ഉള്‍പ്പെടുന്നുണ്ട്. എറ്റവും ഒടുവിൽ ദിലീപി പത്നി കാവ്യയാണ് കൂറുമാറ്റം നടത്തിയത്..
ആക്രമിക്കപ്പെട്ട നടിയോട് ദിലീപിനുണ്ടായിരുന്ന വൈരാഗ്യത്തെക്കുറിച്ചാണ് ചലച്ചിത്ര പ്രവര്‍ത്തകരില്‍ നിന്നും അന്വേഷണ സംഘം മൊഴിയെടുത്തിരുന്നത്. എന്നാല്‍ കോടതിയില്‍ ഇവര്‍ മൊഴി മാറ്റുകയായിരുന്നു. നടിയുടെ സിനിമാ അവസരങ്ങള്‍ ദിലീപ് ഇല്ലാതാക്കിയത്, അമ്മ റിഹേഴ്‌സല്‍ ക്യാമ്പിനിടെ നടിയും ദിലീപും തമ്മിലുണ്ടായ തര്‍ക്കം എന്നിവ സംബന്ധിച്ചായിരുന്നു സിദ്ദിഖ്, ഭാമ, ഇടവേള ബാബു, ബിന്ദു പണിക്കർ ഉള്‍പ്പെടെയുള്ളവരുടെ മൊഴിയെടുത്തത്.എന്നാൽ ഇവർ കോടതിയിൽ നടിക്കെതിരെ കളംമാറ്റി ചവിട്ടുകയായുന്നു.... എന്നാൽ സാക്ഷികൾ കൂട്ടത്തോടെ മൊഴി മാറ്റിയതിൽ നിരവധി പേർ രംഗത്തെത്തിയിരുന്നു. നടി ഭാമയ്ക്കെതിരെ കടുത്ത സൈബർ ആക്രമണംവരെ ഉണ്ടായി.
ആക്രമിക്കപ്പെട്ട നടിയോട് ദിലീപിനുണ്ടായിരുന്ന വൈരാഗ്യത്തെക്കുറിച്ചാണ് ചലച്ചിത്ര പ്രവര്‍ത്തകരില്‍ നിന്നും അന്വേഷണ സംഘം മൊഴിയെടുത്തിരുന്നത്. എന്നാല്‍ കോടതിയില്‍ ഇവര്‍ മൊഴി മാറ്റുകയായിരുന്നു. നടിയുടെ സിനിമാ അവസരങ്ങള്‍ ദിലീപ് ഇല്ലാതാക്കിയത്, അമ്മ റിഹേഴ്‌സല്‍ ക്യാമ്പിനിടെ നടിയും ദിലീപും തമ്മിലുണ്ടായ തര്‍ക്കം എന്നിവ സംബന്ധിച്ചായിരുന്നു സിദ്ദിഖ്, ഭാമ, ഇടവേള ബാബു, ബിന്ദു പണിക്കർ ഉള്‍പ്പെടെയുള്ളവരുടെ മൊഴിയെടുത്തത്
കേസിലെ സാക്ഷികള്‍ കൂറുമാറിയതില്‍ സംശയ സാക്ഷികള്‍ കൂട്ടത്തോടെ കൂറുമാറിയതിൽ വിമർശനം ഉന്നയിച്ച് പലരും രംഗത്തെത്തിയിരുന്നു... കൂറുമാറിയ ഭാമയ്ക്കും നടൻ സിദ്ധിക്കിനുമെതിരെ കടുത്ത സൈബർ ആക്രമണമാണ് ഉണ്ടായത്...റിമ കല്ലിങ്കൽ,രേവതി,രമ്യ നമ്പീശൻ തുടങ്ങിയ താരങ്ങൾ പരസ്യമായി വിമർശനമുന്നയിച്ച് രംഗത്തെത്തി...
എന്നാൽ..ഇപ്പോൾ കേസിൽ സാക്ഷികൾ കൂറുമാറിയതില്‍ സംശയം പ്രകടിപ്പിച്ചിരിക്കുകയാണ് പൊലീസ്. പണം വാങ്ങിയാണ് സാക്ഷികള്‍ കൂറുമാറിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. കൂറുമാറിയ സാക്ഷികളുടെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കാനും ഒരുങ്ങുകയാണ്. സാക്ഷിയുടെ സഹപ്രവര്‍ത്തകന്റെ വെളിപ്പെടുത്തലില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha
























