എറണാകുളം പിറവത്ത് സിനിമാ തീയേറ്ററില്‍ തീപിടിത്തം

എറണാകുളം പിറവത്ത് സിനിമാ തീയേറ്ററില്‍ തീപിടിത്തം. ഇന്ന് രാവിലെയാണ് സംഭവം. ആശിര്‍വാദ് സിനിമാ കോംപ്ലക്‌സിലാണ് തീപിടിച്ചത്. കാണികള്‍ പരിഭ്രാന്തരായി പുറത്തേക്കിറങ്ങി ഓടി. ആര്‍ക്കും പരിക്കുകളില്ല. തീപിടിത്തത്തിന് പിന്നാലെ സിനിമാ പ്രദര്‍ശനം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അഗ്‌നിബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഇന്ന് രാവിലെയാണ് ആശിര്‍വാദ് സിനിമാ കോംപ്ലക് പ്രവര്‍ത്തനമാരംഭിച്ചത്. തുടര്‍ന്ന് വാഴ 2 സിനിമാ പ്രദര്‍ശനം നടക്കുന്നതിനിടെ രാവിലെ 10.45ഓടെ തീയേറ്ററിനുള്ളില്‍ പുക ഉയരുകയായിരുന്നു. ഇത് കണ്ട കാണികളെല്ലാം പുറത്തേക്കിറങ്ങി ഓടി. ഇതോടെ കോംപ്ലക്‌സിനുള്ളിലെ എല്ലാ തീയേറ്ററുകളുടെയും പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുകയായിരുന്നു. അഗ്‌നിശമന സേനയെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഉദ്യോഗസ്ഥര്‍ തീയേറ്ററിനുള്ളില്‍ പരിശോധന നടത്തുകയാണ്.
https://www.facebook.com/Malayalivartha























