എസ്ഡിപിഐ നേതാവ് ഷാന്‍ വധക്കേസിലെ മൂന്നു പ്രതികള്‍ക്ക് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി

എസ്ഡിപിഐ നേതാവ് ഷാന്‍ വധക്കേസിലെ മൂന്നു പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. എട്ടാം പ്രതി ചേര്‍ത്തല സ്വദേശി അഖില്‍, 12-ാം പ്രതി തൃശൂര്‍ സ്വദേശി സുധീഷ്, 13-ാം പ്രതി ഉമേഷ് എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചത്.
കേസിലെ മുഖ്യപ്രതികളെ ആംബുലന്‍സില്‍ രക്ഷപ്പെടുത്താനും ഒളിവില്‍ താമസിപ്പിക്കാനും സഹായിച്ചവരാണ് ഇവര്‍. ആലപ്പുഴ ജില്ലയില്‍ പ്രവേശിക്കരുത് എന്നതടക്കമുളള കര്‍ശന ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
https://www.facebook.com/Malayalivartha
























