ക്രൈംബ്രാഞ്ച് പത്മസരോവരത്തിൽ; തെളിവുകൾ തേടി ദിലീപിന്റെ വീട്ടിൽ മതിൽ ചാടിക്കടന്ന് 20 അംഗസംഘം, നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്റെ ആലുവയിലെ വീട്ടിൽ പരിശോധന! ദൃശ്യങ്ങൾ ദിലീപിന്റെ പക്കലുണ്ടെന്ന സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴി നിർണായകം, കേസിലെ തെളിവുകൾ തേടി അന്വേഷണ സംഘം എത്തിയത് കോടതി നിർദ്ദേശപ്രകാരം, കേസ് പുതിയ വഴിത്തിരിവിലേക്ക് എത്തുമ്പോൾ എല്ലാം മാറിമറിയുന്നു...

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസ് നിർണ്ണായക വഴിത്തിരിവിലേക്ക് കടക്കുകയാണ്... കേസിൽ തെളിവുകൾ തേടി 20 അംഗ അന്വേഷണ സംഘം ദിലീപിന്റെ ആലുവയിലെ വീട്ടിൽ എത്തി. ഇപ്പോൾ പരോശോദന പുരോഗമിച്ചുവരുകയാണ്. കേസിലെ തെളിവുകൾ തേടിയാണ് അന്വേഷണ സംഘം ആലുവയിലെ വീട്ടിൽ എത്തിയത്. ദിലീപിന്റെ കയ്യിൽ പീഡന ദൃശ്യങ്ങൾ ഉണ്ടെന്ന് ബാലചന്ദ്രകുമാർ മൊഴി നല്കിയിരുന്നു. ഇത് പ്രകാരമാണ് പരിശോധന നടത്തുന്നത്. പരിശോധന കോടതിയുടെ അനുമതിയോടെയാണെന്ന ക്രൈംബ്രാഞ്ച് വ്യക്തമാക്കി. പരിശോധന എസ് പി മോഹനചന്ദ്രന്റെ നേത്രത്തിലാണ് നടക്കുന്നത്. ദിലീപിന്റെ സഹോദരി എത്തിയാണ് വീട് തുറന്നത്.
നാലു പൊലീസ് വാഹനങ്ങളാണ് ദിലീപിന്റെ വീട്ടിൽ പരിശോധനയ്ക്ക് എത്തിയിരിക്കുന്നത്. റവന്യൂ, ക്രൈംബ്രാഞ്ച് സംയുക്ത സംഘമാണ് പരിശോധനയ്ക്ക് എത്തിയിരിക്കുന്നത് എന്നാണ് വിവരം. ദിലീപിന്റെ ആലുവയിലെ വീട്ടിലും നിർമാണ കമ്പനി ഗ്രാൻഡ് പ്രൊഡക്ഷൻസ് ഓഫിസിലും സഹോദരൻ അനൂപിന്റെ വീട്ടിലുമാണ് റെയ്ഡ് നടക്കുന്നത്.
അതോടൊപ്പം തന്നെ നടിയെ ആക്രമിച്ച കേസില്‍ പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ മൊഴി എറണാകുളം ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. കേസിലെ അന്വേഷണസംഘം നല്‍കിയ അപേക്ഷ പരിഗണിച്ചാണ് മൊഴി രേഖപ്പെടുത്തിയിരിക്കുന്നത്.
51 പേജുള്ള രഹസ്യമൊഴിയാണ് പോലീസ് രേഖപ്പെടുത്തിയത്. മൊഴി രേഖപ്പെടുത്തല്‍ ആറര മണിക്കൂര്‍ നീണ്ടു. ദിലീപിനെ പരിചയപ്പെട്ടതുമുതലുള്ള കാര്യങ്ങളും തനിക്ക് അറിയാമായിരുന്ന വിവരങ്ങള്‍ വെളിപ്പെടുത്താന്‍ വൈകിയതിന്‍റെ കാരണവും കോടതിയെ അറിയിച്ചതായും മൊഴി രേഖപ്പെടുത്തിയ ശേഷം ബാലചന്ദ്രകുമാര്‍ മാധ്യമങ്ങൾ പറഞ്ഞു. ഇതിനു പിന്നാലെയാണ് ദിലീപിന്‍റെ വീട്ടിൽ പരിശോധനയുമായി ക്രൈംബ്രാഞ്ച് എത്തിയിരിക്കുന്നത്.
അതേസമയം കേസില്‍ അന്വേഷണം അട്ടിമറിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ടിട്ടുണ്ടെന്നുള്ള ഒരു വെളിപ്പെടുത്തലും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. കേസിലെ മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ബാബു കുമാറാണ് ഇക്കാര്യം ഒരു പ്രമുഖഹ് ചാനലിനോട് വെളിപ്പെടുത്തിയത്
നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹരജി പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റിവച്ചിട്ടുണ്ട് . വെള്ളിയാഴ്ച വരെ അറസ്റ്റുണ്ടാകില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. ഹരജി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റണമെന്നായിരുന്നു ദിലീപിന്റെ ആവശ്യം. അന്വേഷണ ഉദ്യോഗസ്ഥനെ വിസ്തരിക്കാനിരിക്കെയാണ് പുതിയ കേസ്.
ദിലീപിനെതിരെയുള്ള ഗൂഢാലോചന കേസില്‍ തെളിവുകള്‍ അന്വേഷണ സംഘത്തിന് കൈമാറിയെന്ന് സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ പറഞ്ഞിരുന്നു. കേസിലെ ഓഡിയോ റെക്കോര്‍ഡുകളാണ് കൈമാറിയത്. കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയാണ് ബാലചന്ദ്ര കുമാര്‍ മൊഴി നല്‍കിയത്. തെളിവുകള്‍ കൃത്രിമമായി ഉണ്ടാക്കിയതല്ലെന്ന് ബാലചന്ദ്ര കുമാര്‍ പറഞ്ഞിരുന്നു.
തന്നെ പൊലീസ് ഇറക്കിയതാണെന്ന് ദിലീപ് പറയുന്നുണ്ടെന്നും പറ്റുമെങ്കില്‍ തെളിവുകള്‍ പുറത്തുവിടട്ടെയെന്നും അദ്ദേഹം പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന്റെ മുഴുവന്‍ തെളിവുകള്‍ കൈമാറിയതായും ശബ്ദം ദിലീപിന്റേതാണെന്ന് തെളിയിക്കാന്‍ സഹായകമായ സംഭാഷണവും കൈമാറിയതായും ബാലചന്ദ്ര കുമാര്‍ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha
























