ശ്രീചിത്ര ആശുപത്രിയില്‍ എട്ട് ഡോക്ടര്‍മാര്‍ ഉള്‍പ്പടെ 20 പേര്‍ക്ക് കോവിഡ്... അടിയന്തര ചികിത്സ മാത്രമുള്ള രോഗികള്‍ക്ക് മാത്രം ആശുപത്രിയില്‍ കഴിയാന്‍ അനുമതി

ശ്രീചിത്ര ആശുപത്രിയില്‍ എട്ട് ഡോക്ടര്‍മാര്‍ ഉള്‍പ്പടെ 20 പേര്‍ക്ക് കോവിഡ്. ഇതേതുടര്‍ന്ന് ആശുപത്രിയിലെ ഓപ്പറേഷന്‍ തീയറ്റര്‍ അടച്ചു. രോഗികളെ ബാധിക്കാത്തവിധമാണ് ആശുപത്രിയില്‍ ക്രമീകരണങ്ങള്‍ നടത്തിയിരിക്കുന്നത്.
അടിയന്തര ചികിത്സ മാത്രമുള്ള രോഗികള്‍ക്ക് മാത്രം ആശുപത്രിയില്‍ കഴിയാന്‍ അനുമതി നല്‍കുവാനാണ് തീരുമാനം.
അതേസമയം, കോവിഡ് വ്യാപനം നടന്നതിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം എന്‍ജിനിയറിംഗ് കോളജും അടച്ചു. നൂറിലേറെ പേര്‍ക്കാണ് ഇവിടെ കോവിഡ് ബാധിച്ചത്.
"
https://www.facebook.com/Malayalivartha
























