മകളുടെ വിവാഹമാണ്! അവളുടെ കൈപിടിച്ചുകൊടുക്കണം... താക്കോൽദ്വാര ശസ്ത്രക്രിയ കഴിഞ്ഞ് അടുത്ത ദിവസം പന്തലിലേക്ക്, മകളുടെ വിവാഹത്തിനായി ആശുപത്രി കിടക്കയിൽ നിന്നും ഓടിയെത്തി പിതാവ്!
വിവാഹം രണ്ട് മനസുകളുടെ ഒത്തുചേരൽ എന്നതുപോലെ തന്നെ രണ്ട് കുടുംബത്തിന്റെയും ഒത്തുചേരലാണ്. എന്നാൽ കാത്തിരുന്ന തന്റെ മകളുടെ വിവാഹത്തിന് എത്താൻ സാധിക്കില്ല എന്ന വാർത്ത പിതാവിന് സഹിക്കാൻ പറ്റില്ല. എന്നാൽ ആശുപത്രി കിടക്കയിൽ നിന്നും ഓടിയെത്തിയിരിക്കുകയാണ് ഈ പിതാവ്. വയറുവേദനയുമായി ശനിയാഴ്ച രാവിലെ പാമ്പാടി സ്വദേശി 53കാരനായ പി.വി. ബെന്നിയാണ് കോട്ടയം ഭാരത് ആശുപത്രി അത്യാഹിതവിഭാഗത്തിലെത്തിച്ചേർന്നത്.
പരിശോധനയിൽ അപ്പെൻഡിക്‌സിന്റെ ഭാഗമാണെന്നും പഴുപ്പ് വയറിനകത്തേയ്ക്ക് ബാധിച്ചുവെന്നും ഡോക്ടർമാർ അറിയിച്ചത്. എന്നാൽ ഇതുമൂലം വിവാഹത്തിന് എത്താൻ സാധിക്കുമോ എന്ന ആശങ്കയാണ് ബെന്നിക്ക് ഉണ്ടായിരുന്നത്.
അങ്ങനെ താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ പഴുപ്പും അപ്പെൻഡിക്സും നീക്കാൻ ഡോക്ടർമാർ തീരുമാനിക്കുകയുണ്ടായി. എന്നാൽ, തിങ്കളാഴ്ച രാവിലെ ആറിന് തിരുവനന്തപുരത്ത് മകളുടെ വിവാഹമാണെന്നും അവളുടെ കൈപിടിച്ചുകൊടുക്കണമെന്നും ബെന്നി തന്റെ ആഗ്രഹം ഡോക്ടർമാരെ അറിയിക്കുകയായിരുന്നു. ഡോക്ടർമാരായ കിരൺ കെ., ബിബിൻ പി.മാത്യു, എം.ജെ. ജോസഫ് ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേറ്റർ ഡോ.വിനോദ് വിശ്വനാഥൻ എന്നിവർ കൂടിയാലോചിക്കുകയായിരുന്നു.
പിന്നാലെ പഴുപ്പ് നീക്കം ചെയ്തില്ലെങ്കിൽ ജീവനുതന്നെ പ്രശ്‌നമാകുമെന്ന് ഡോക്ടർമാർ പറയുകയായിരുന്നു. കൂടാതെ ബെന്നിയുടെ ആഗ്രഹം നിറവേറ്റുകയും വേണം. ശേഷം, ശനിയാഴ്ച വൈകീട്ട് താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ ബെന്നിയുടെ അപ്പെൻഡിക്സും പഴുപ്പും നീക്കം ചെയ്യുകയും ചെയ്യുകയായിരുന്നു. വിവാഹച്ചടങ്ങുകളിൽ പങ്കെടുക്കാനായി, അണുബാധ ഏൽക്കാതിരിക്കാനുള്ള സംവിധാനങ്ങളോെട ബെന്നി ഞായറാഴ്ച വൈകീട്ട് വീട്ടിലേയ്ക്ക് എത്തുകയാണ് ചെയ്തത്.
അനഗ്നെ ആഗ്രഹിച്ച പ്രകാരം തിങ്കളാഴ്ച തിരുവനന്തപുരത്ത് മകളുടെ വിവാഹത്തിൽ പങ്കെടുത്തു. പിന്നീട് നേരേ ആശുപത്രിയിലേക്ക് എത്തുകയും ചെയ്തു. പരിശോധനകളിൽ അണുബാധയോ മറ്റ് പ്രശ്‌നങ്ങളോ ഇല്ലെന്ന് തെളിഞ്ഞു. ഇതോടെയാണ് കുടുംബത്തിനും ആശ്വാസമായത്.
https://www.facebook.com/Malayalivartha
























