മൂന്ന് സ്ഥലങ്ങളിലും അന്വേണ ഉദ്യോസ്ഥർ പാഞ്ഞത് ഒരേസമയം; തെളിവ് തേടി മതിൽ ചാടിക്കടന്ന് ഉദ്യോഗസ്ഥർ, റെയ്ഡ് വിവരം അറിഞ്ഞ് ദിലീപ് വീട്ടിൽ എത്തിയത് നിമിഷനേരങ്ങൾക്കുള്ളിൽ, പത്മസരോവരത്തിൽ നിന്നും എസ് പി മോഹനചന്ദ്രൻ പറവൂർക്കവലയിലുള്ള സഹോദരൻ അനൂപിന്റെ വീട്ടിലേക്ക്... ദിലീപിന്റെ നിർമ്മാണ കമ്പനിയായ ഗ്രാൻഡ് പ്രൊഡക്ഷൻസിലും റെയ്ഡ് തുടങ്ങി

നടിയെ ആക്രമിച്ച കേസ് നിർണായക നീക്കത്തിലേക്ക്. ദിലീപിന്റെ വീട് മണിക്കൂറുകളോളം പരിശോധിച്ച ഉദ്യോഗസ്ഥർ ദിലീപിന്റെ നിർമ്മാണ കമ്പനിയായ ഗ്രാൻഡ് പ്രൊഡക്ഷൻസിലും റെയ്ഡ് തുടങ്ങി. മണിക്കൂറുകൾക്ക് മുമ്പ് തന്നെ അന്വേഷണസംഘം ഓഫീസിന് മുന്നിൽ എത്തിയെങ്കിലും അടച്ചിട്ട നിലയിലായിരുന്നു കണ്ടത്. അല്പസമയം മുമ്പാണ് ജീവനക്കാരെത്തി ഓഫീസ് തുറന്നു കൊടുത്തത്. നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഡിവൈഎസ്‌പി ബൈജു പൗലോസിന്റെ നേതൃത്വത്തിലാണ് നിർമ്മാണ കമ്പനിയിൽ പരിശോധന വ്യാപകമായി നടക്കുന്നത്.
അതോടൊപ്പം തന്നെ ദിലീപിന്റെ വീടായ പത്മസരോവരത്തിൽ നിന്നും എസ് പി മോഹനചന്ദ്രൻ അല്പസമയം മുമ്പ് പറവൂർക്കവലയിലുള്ള സഹോദരൻ അനൂപിന്റെ വീട്ടിലേക്ക് തിരിച്ചിട്ടുണ്ട്. 12 ഉദ്യോഗസ്ഥരാണ് അവിടെ റെയ്ഡ് നടത്തുന്നത് എന്നാണ് ലഭ്യമാകുന്ന വിവരം. സഹോദരൻ അനൂപ് വീട്ടിലില്ലെന്നാണ് അറിയുന്നത്. ദിലീപിന്റെ വീട്ടിലും സഹോദരന്റെ വീട്ടിലും നിർമാണ കമ്പനിയിലും ഒരേ സമയമാണ് അന്വേഷണ ഉദ്യോഗസ്ഥർ പരിശോധനയ്‌ക്ക് എത്തിയത്.
അതായത് ദിലീപുമായി ബന്ധപ്പെട്ട് തെളിവുകൾ ശേഖരിക്കാൻ കഴിയുന്ന എല്ലാ സ്ഥലങ്ങളിലും ഒരേ സമയം റെയ്ഡ് നടത്തി തെളിവുകൾ ശേഖരിക്കുക എന്നതാണ് അന്വേഷണസംഘത്തിന്റെ ലക്ഷ്യം. എന്നാൽ രണ്ടര മണിക്കൂർ പിന്നിട്ടിട്ടും വീട്ടിലെ പരിശോധന കഴിഞ്ഞിട്ടില്ല. വീട്ടിൽ ദിലീപുണ്ടായിരുന്നുവെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ എങ്കിലും റെയ്ഡ് അറിഞ്ഞ് ദിലീപ് വീട്ടിലെ എത്തിയതാണ് എന്നും റിപ്പോർട്ടുകളുണ്ട്. കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് അന്വേഷണ സംഘം പരിശോധനയ്ക്കെത്തിയത്.
അതേസമയം, നാലു പൊലീസ് വാഹനങ്ങളാണ് ദിലീപിന്റെ വീട്ടിൽ പരിശോധനയ്ക്ക് എത്തിയിരുന്നത്. റവന്യൂ, ക്രൈംബ്രാഞ്ച് സംയുക്ത സംഘമാണ് പരിശോധനയ്ക്ക് എത്തിയിരിക്കുന്നത് എന്നാണ് വിവരം. ദിലീപിന്റെ ആലുവയിലെ വീട്ടിലും നിർമാണ കമ്പനി ഗ്രാൻഡ് പ്രൊഡക്ഷൻസ് ഓഫിസിലും സഹോദരൻ അനൂപിന്റെ വീട്ടിലുമാണ് റെയ്ഡ് നടന്നത്.
അതോടൊപ്പം തന്നെ നടിയെ ആക്രമിച്ച കേസില്‍ പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ മൊഴി എറണാകുളം ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. കേസിലെ അന്വേഷണസംഘം നല്‍കിയ അപേക്ഷ പരിഗണിച്ചാണ് മൊഴി രേഖപ്പെടുത്തിയിരിക്കുന്നത്.
51 പേജുള്ള രഹസ്യമൊഴിയാണ് പോലീസ് രേഖപ്പെടുത്തിയത്. മൊഴി രേഖപ്പെടുത്തല്‍ ആറര മണിക്കൂര്‍ നീണ്ടു. ദിലീപിനെ പരിചയപ്പെട്ടതുമുതലുള്ള കാര്യങ്ങളും തനിക്ക് അറിയാമായിരുന്ന വിവരങ്ങള്‍ വെളിപ്പെടുത്താന്‍ വൈകിയതിന്‍റെ കാരണവും കോടതിയെ അറിയിച്ചതായും മൊഴി രേഖപ്പെടുത്തിയ ശേഷം ബാലചന്ദ്രകുമാര്‍ മാധ്യമങ്ങൾ പറഞ്ഞു. ഇതിനു പിന്നാലെയാണ് ദിലീപിന്‍റെ വീട്ടിൽ പരിശോധനയുമായി ക്രൈംബ്രാഞ്ച് എത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha
























