മലപ്പുറത്ത് മൂന്നുവയസുകാരന്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവം; കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചശേഷം മുങ്ങിയ രണ്ടാനച്ഛൻ പിടിയിൽ; ബംഗാള്‍ സ്വദേശിയായ അര്‍മാനെ പിടികൂടിയത് പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍നിന്ന്

തിരൂരില്‍ മൂന്നുവയസുകാരന്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ രണ്ടാനച്ഛന്‍ പിടിയില്‍. ബംഗാള്‍ സ്വദേശിയായ അര്‍മാനെയാണ് പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍നിന്ന് പോലീസ് പിടികൂടിയത്.
കഴിഞ്ഞ ദിവസം രാത്രി കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചശേഷം ഇയാള്‍ തിരൂരില്‍ നിന്ന് മുങ്ങുകയായിരുന്നു. കുട്ടിയുടെ മാതാവ് മുംതാസ് ബീവിയെ കഴിഞ്ഞദിവസം തന്നെ കസ്റ്റഡിയിലെടുത്തിരുന്നു.
ബംഗാള്‍ സ്വദേശിയായ ഷെയ്ഖ് റഫീഖാണ് മുംതാസ് ബീവിയുടെ ആദ്യ ഭര്‍ത്താവ്. ഈ ബന്ധത്തിലുള്ള മകനാണ് മൂന്നു വയസ്സുകാരനായ ഷെയ്ഖ് റഫീഖ്. ഒരു വര്‍ഷം മുമ്ബ് മുംതാസും റഫീഖും വേര്‍പിരിഞ്ഞു. തുടര്‍ന്നാണ് യുവതി അര്‍മാനെ വിവാഹം കഴിച്ചത്. പത്തു ദിവസം മുമ്ബാണ് ഇവര്‍ കുടുംബസമേതം തിരൂര്‍ ഇല്ലത്തപ്പാടത്തെ വാടക ക്വാര്‍ട്ടേഴ്സില്‍ താമസം ആരംഭിച്ചത്.
കുളിമുറിയില്‍ വീണ് പരിക്കേറ്റെന്ന് പറഞ്ഞാണ് കഴിഞ്ഞ ദിവസം രാത്രി അര്‍മാന്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. ഡോക്ടര്‍മാര്‍ പരിശോധിച്ചപ്പോള്‍ കുട്ടി മരിച്ചതായി കണ്ടെത്തി. മാത്രമല്ല, തലയിലും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും ക്ഷതമേറ്റതിന്റെ അടയാളങ്ങളുമുണ്ടായിരുന്നു. എന്നാല്‍ കുട്ടി മരിച്ചെന്ന് അറിയിച്ചതോടെ അര്‍മാന്‍ ആശുപത്രിയില്‍ നിന്ന് മുങ്ങി. ഇതോടെ ആശുപത്രി അധികൃതര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
തിരൂരില്‍ നിന്ന് രാത്രി തീവണ്ടി മാര്‍ഗമാണ് അര്‍മാന്‍ പാലക്കാട്ടേക്ക് കടന്നത്. ഇയാളെ കണ്ടെത്താന്‍ പോലീസ് വ്യാപകമായ തിരച്ചില്‍ നടത്തി വരികയായിരുന്നു. ആശുപത്രിയില്‍ നിന്നുള്ള പ്രതിയുടെ സിസിടിവി ദൃശ്യങ്ങളും പുറത്തു വിട്ടിരുന്നു. തിരച്ചില്‍ തുടരുന്നതിനിടെ വ്യാഴാഴ്ച രാവിലെയാണ് അര്‍മാനെ പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പിടികൂടിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്താലേ കുട്ടിയെ മര്‍ദിച്ച് കൊലപ്പെടുത്തിയതാണോ എന്നതടക്കമുള്ള സംശയങ്ങളില്‍ വ്യക്തതയുണ്ടാവൂ.
https://www.facebook.com/Malayalivartha
























