16 വയസ്സുകാരിയായ പെണ്‍കുട്ടിയെ ശല്യം ചെയ്യുന്നെവെന്ന പരാതിയില്‍ പോലീസ് വിളിച്ചുവരുത്തി; പോലീസ് സ്റ്റേഷനില്‍ യുവാവിന്റെ ആത്മഹത്യാ ശ്രമം; കീടനാശിനി കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തൃശൂരിൽ പോലീസ് സ്റ്റേഷനില്‍ യുവാവിന്റെ ആത്മഹത്യാ ശ്രമം. തൃശൂര്‍ ചെമ്മങ്കണ്ടം സ്വദേശി സഞ്ജയ് (25) ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സ്റ്റേഷനില്‍ വെച്ച് കീടനാശിനി കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. സ്റ്റേഷനിലെ ഇന്‍സ്പെക്ടറുടെ മുറിയില്‍ വച്ചാണ് സഞ്ജയ് വിഷം കഴിച്ചത്. തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
16 വയസ്സുകാരിയായ പെണ്‍കുട്ടിയെ ശല്യം ചെയ്യുന്നെവെന്ന പരാതിയില്‍ പോലീസ് രക്ഷിതാക്കള്‍ക്കൊപ്പം യുവാവിനെ വിളിച്ചു വരുത്തിയിരുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ നില തൃപ്തികരമാണ്.
https://www.facebook.com/Malayalivartha
























