ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി; വീട്ടിലെ ശുചിമുറിയില്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്

ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. തങ്ങാലൂര്‍ സ്വദേശി അമ്പിളി (53) ആണ് മരിച്ചത്. വീട്ടിലെ ശുചിമുറിയില്‍ വെച്ച് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്ത നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.
തൃശൂര്‍ അവണൂര്‍ പി.എച്ച്.സിയില്‍ ജൂനിയര്‍ പബഌക് ഹെല്‍ത്ത് നഴ്‌സ് ആയിരുന്ന അമ്പിളിക്ക് ഈയിടെയാണ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആയി സ്ഥാനക്കയറ്റം ലഭിച്ചത്. ഒപ്പം വരവൂര്‍ പി.എച്ച്.സിയിലേയ്ക്ക് സ്ഥലം മാറ്റി. എന്നാല്‍ വരവൂരില്‍ ജോലിയില്‍ പ്രവേശിക്കാതെ അവധിയെടുക്കുകയായിരുന്നു.
അമ്പിളിക്ക് നേരിയ മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നതായി പൊലീസ് പറയുന്നു. പ്രാഥമിക അന്വേഷണത്തില്‍ മരണത്തില്‍ മറ്റ് അസ്വാഭാവികതയില്ലെന്ന് പൊലീസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























