Widgets Magazine
12
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

സെമി കേഡര്‍ കളി തുടങ്ങി... സിപിഎം നേതാക്കള്‍ സുധാകരനെതിരെ ആഞ്ഞടിച്ചിട്ടും അല്‍പം പോലും മാറാതെ സുധാകരന്‍; നിരപരാധിയെങ്കില്‍ നിഖിലിനെ പാര്‍ട്ടി സംരക്ഷിക്കും; ധീരജിനെ കുത്തിക്കൊലപ്പെടുത്തിയത് നിഖില്‍ പൈലിയാണെന്ന് ഇപ്പോഴും ബോധ്യം വന്നിട്ടില്ല

16 JANUARY 2022 07:44 AM IST
മലയാളി വാര്‍ത്ത

സിപിഎമ്മും കെപിസിസി പ്രസിഡന്റ് കെ.സുധാകരനും തമ്മിലുള്ള പോര്‍വിളി തുടരുകയാണ്. അല്‍പം പോലും പുറകോട്ട് പോകാതെ സെമി കേഡറില്‍ തന്നെ നില്‍ക്കുകയാണ് സുധാകരന്‍. ഇടുക്കിയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജിനെ കുത്തിക്കൊലപ്പെടുത്തിയത് അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നിഖില്‍ പൈലിയാണെന്ന് ഇപ്പോഴും ബോധ്യം വന്നിട്ടില്ലെന്നു കെ.സുധാകരന്‍ പറഞ്ഞു.

കെഎസ്‌യുവിനും യൂത്ത് കോണ്‍ഗ്രസിനും വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച പ്രവര്‍ത്തകനെ കെപിസിസി പ്രസിഡന്റിന്റെ കസേരയിലിരുന്നു തള്ളിപ്പറയില്ല. കൊല്ലാനല്ല, ജീവന്‍ രക്ഷിക്കാന്‍ മുന്നൂറു മീറ്ററിലേറെ ഓടിയവനാണു നിഖില്‍. ഇനി ആത്മരക്ഷാര്‍ഥം കുത്തിയെന്നാണെങ്കില്‍, അതു കണ്ട ഒരാളെങ്കിലും വേണ്ടേ? പരുക്കേറ്റ എസ്എഫ്‌ഐക്കാര്‍ പറഞ്ഞത് നിഖില്‍ കുത്തുന്നതു കണ്ടില്ലെന്നാണ്. നിരപരാധിയെങ്കില്‍ നിഖിലിനെ പാര്‍ട്ടി പൂര്‍ണമായി സംരക്ഷിക്കും. കുറ്റവാളിയെന്നു കണ്ടെത്തിയാല്‍ സംരക്ഷിക്കില്ലെന്നും സുധാകരന്‍ പറഞ്ഞു.



ധീരജിന്റെ മരണത്തില്‍ ദുഃഖമുണ്ട്. ധീരജിന്റേതു കോണ്‍ഗ്രസ് കുടുംബമാണ്. വീട്ടില്‍ പോകണമെന്ന് ആഗ്രഹമുണ്ടെങ്കിലും അതിന്റെ ഭവിഷ്യത്ത് അനുഭവിക്കേണ്ടിവരിക ആ കുടുംബമാവും. വീട്ടുവളപ്പില്‍ മകനെ സംസ്‌കരിക്കണമെന്ന മാതാപിതാക്കളുടെ ആഗ്രഹത്തിനു വിരുദ്ധമായാണ് ശവകുടീരം കെട്ടിപ്പൊക്കി സിപിഎം ആഘോഷിച്ചത്. പാര്‍ട്ടി സംഘടിപ്പിച്ച തിരുവാതിരക്കളി അതിന്റെ തെളിവാണ്. ദേശീയ നേതാവാണ് കൈ തട്ടി ആസ്വദിച്ചത്. ഒരു ചെറുപ്പക്കാരന്റെ നിശ്ചലമായ ശരീരം മോര്‍ച്ചറിയില്‍ കിടക്കുമ്പോള്‍ പുറത്തുനിന്നു പൊട്ടിച്ചിരിച്ച ദയാലുവായ മഹാനുഭാവനാണ് എം.എം.മണി.

തന്നെ പ്രതിക്കൂട്ടില്‍ കയറ്റാനുളള ഗൂഢാലോചന എന്ത് ഉദ്ദേശിച്ചാണെന്ന് അറിയില്ല. താനിതൊക്കെ ഒരുപാടു കണ്ടു തഴമ്പിച്ചുവന്ന രാഷ്ട്രീയ പ്രവര്‍ത്തകനാണ്. ധീരജ് കൊല്ലപ്പെട്ട രാഷ്ട്രീയ സാഹചര്യം ഉപയോഗപ്പെടുത്തി സില്‍വര്‍ ലൈന്‍ സമരത്തില്‍നിന്നു കോണ്‍ഗ്രസിനെ പിന്തിരിപ്പിക്കാമോ എന്നാണു സിപിഎം നോക്കുന്നത്. അത്തരം ഉമ്മാക്കി കണ്ടാലൊന്നും പേടിക്കില്ല.



ലോകമാകെ 10 കോടി ആളുകളെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളോ ഭരണകൂടങ്ങളോ കൊലപ്പെടുത്തിയെന്നാണു കണക്ക്. ബംഗാളില്‍ മാത്രം 55,000 രാഷ്ട്രീയ എതിരാളികളെ കൊന്നു. ബുദ്ധദേവ് ഭട്ടാചാര്യ ഇതു നിയമസഭയില്‍ സമ്മതിച്ചിട്ടുണ്ട്.

കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു കൊലപാതകം ഹരമാണ്. 6 വര്‍ഷത്തിനിടെ കേരളത്തില്‍ 54 രാഷ്ട്രീയ കൊലപാതകം നടന്നു. 28 കേസിലും സിപിഎം ആണു പ്രതികള്‍. ബിജെപി 12 കേസിലും എസ്ഡിപിഐ 9 കേസിലും സിപിഐയും ലീഗും ഓരോ കേസിലും വീതം പ്രതിസ്ഥാനത്തു വന്നു. ഇടുക്കിയിലെ ഈ ഒരു കേസാണ് കോണ്‍ഗ്രസിന്റെ പേരില്‍ കെട്ടിവയ്ക്കാന്‍ ശ്രമിക്കുന്നത്. ഒരുപാടു കോണ്‍ഗ്രസുകാര്‍ കൊല്ലപ്പെട്ടിട്ടും എവിടെയും തിരിച്ചടിച്ചിട്ടില്ല. ചെറുത്തുനിന്നിട്ടുണ്ട്. ആ ചെറുത്തുനില്‍പ് തുടരും.



വ്യക്തിപൂജയുടെ പേരില്‍ പി.ജയരാജനെതിരെ നടപടിയെടുത്ത പാര്‍ട്ടി എന്തുകൊണ്ടു തിരുവാതിരപ്പാട്ടിലെ വ്യക്തിപൂജയുടെ പേരില്‍ പിണറായി വിജയനെ വിമര്‍ശിക്കുന്നില്ല. ഇക്കാര്യത്തില്‍ പിണറായിയെ വിമര്‍ശിക്കാന്‍ കോടിയേരിക്കു നട്ടെല്ലുണ്ടോയെന്നും സുധാകരന്‍ ചോദിച്ചു.

നിരപരാധികളെ പ്രതിയാക്കിയാല്‍ വലിയ വിലകൊടുക്കേണ്ടിവരും. സുധാകരനിസം കണ്‍സ്ട്രക്റ്റീവും പോസിറ്റീവുമാണ്. പിണറായിസം പോലെ നെഗറ്റീവല്ലെന്നും കെ.സുധാകരന്‍ പറഞ്ഞു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം  (8 minutes ago)

ലബനനില്‍ ആക്രമണം രൂക്ഷം: അതിര്‍ത്തി മേഖലയിലെ മുഴുവന്‍ ഗ്രാമങ്ങളും തകര്‍ത്ത് ഇസ്രയേല്‍  (18 minutes ago)

ധ്യാനിന്റെ കരച്ചില്‍ 'കേട്ടു; വിഡിയോ കോളിലെത്തി താരം  (22 minutes ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: അധ്യാപകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (33 minutes ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (1 hour ago)

കുഞ്ചാക്കോ ബോബന്‍ ചിത്രം 'ഒരു ദുരൂഹ സാഹചര്യത്തില്‍' ഏപ്രില്‍ 15ന്  (1 hour ago)

രഞ്ജിനി ഹരിദാസിനെ കുറിച്ച് സംവിധായകന്‍ ആലപ്പി അഷ്‌റഫ് പറഞ്ഞ വാക്കുകള്‍  (2 hours ago)

ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (2 hours ago)

മഞ്ജുവാര്യരെ യുവതി കടന്നുപിടിച്ച് ചുംബിച്ച സംഭവം; ക്ഷമാപണം നടത്തിയ ആരാധികയായ യുവതിക്ക് മറുപടിയുമായി നടി  (2 hours ago)

ആധാര്‍ കാര്‍ഡ് മാതൃകയില്‍ തമിഴ് നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കുമെന്ന് വിജയ്  (3 hours ago)

കേരളത്തില്‍ '90ലധികം സീറ്റുകള്‍ നേടി മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്തും  (3 hours ago)

നടി മീനയുടെ വീട് 100 കോടി രൂപയ്ക്ക് വിദേശ ദമ്പതികള്‍ക്ക് വിറ്റു?  (3 hours ago)

ഇവര്‍ എന്റെ കഞ്ഞികുടി മുട്ടിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്; ആല്‍ബം സംവിധായകനെതിരെ രേണു സുധി  (3 hours ago)

നോയിഡയിലെ വിദ്യാര്‍ത്ഥിയുടെ മരണം ; സുഹൃത്തുക്കള്‍ അപായപ്പെടുത്തിയതാണെന്ന് അമ്മയുടെ വെളിപ്പെടുത്തല്‍  (4 hours ago)

കുംഭമേളയിലെ വൈറല്‍ സുന്ദരിയുടെ വിവാഹത്തില്‍ പ്രതികരിച്ച് എം.വി. ഗോവിന്ദന്‍  (4 hours ago)

Malayali Vartha Recommends