കൈ മുത്തിക്കൊണ്ട് സ്വീകരിച്ചു... കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ കുറ്റവിമുക്തനായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അകത്താക്കാനുള്ള വഴികള്‍ പുരോഗമിക്കുന്നു; പിഴവ് പരിശോധിക്കാന്‍ നിയമവിദഗ്ധരുടെ സഹായം തേടിയേക്കും; പിസി ജോര്‍ജിന്റെ വീട്ടിലെത്തി കണ്ട് ഫ്രാങ്കോ; ഇരുകൈയ്യും നീട്ടി സ്വീകരിച്ച് പിസി ജോര്‍ജ്

ഇങ്ങനെയൊരു ട്വിസ്റ്റ് ഉണ്ടാകുമെന്ന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പോലും ചിന്തിച്ചില്ല. കുറ്റവിമുക്തനായി പിസി ജോര്‍ജിന്റെ വീട്ടിലെത്തി സന്തോഷിക്കുകയാണ് ഫ്രാങ്കോ. അതേ സമയം ഇരയ്ക്ക് സ്വാഭാവികനീതി കിട്ടിയില്ലെന്ന് പോലീസ് വിലയിരുത്തുമ്പോഴും, കോടതിവിധിയില്‍ ചൂണ്ടിക്കാട്ടിയ വലിയ പിഴവുകള്‍ തലവേദനയാകുന്നു. ഇത് തിരുത്തി മാത്രമേ അപ്പീല്‍ നടപടിയുമായി പോകാന്‍ കഴിയൂ. ഇതിന് നിയമവിദഗ്ധരുടെ സഹായം സര്‍ക്കാര്‍ തേടിയേക്കും.
മുതിര്‍ന്ന അഭിഭാഷകരുടെ പാനല്‍, കേസ് നടപടികള്‍ പരിശോധിക്കണമെന്ന് കന്യാസ്ത്രീയോട് അടുത്തവൃത്തങ്ങള്‍ അഭിപ്രായപ്പെടുന്നു. പ്രോസിക്യൂഷന്‍ സാക്ഷികളുടെ മൊഴികള്‍ അവര്‍ക്ക് അനുകൂലമാക്കാന്‍ കഴിഞ്ഞില്ല. മാത്രമല്ല ഇവരില്‍ പലരുടെയും മൊഴികള്‍ പ്രതിക്ക് സഹായകരമാകുകയും ചെയ്തു.
സൈബര്‍തെളിവുകള്‍ മുതല്‍ പോലീസിന് ശരിയാക്കേണ്ടിവരും. ഇരയുടെ മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാന്‍ പോലീസിന് കഴിഞ്ഞിരുന്നില്ല. പ്രതി മോശമായ സന്ദേശം ഇരയ്ക്ക് അയച്ചെന്ന് പറയുന്നത് തെളിയിക്കാന്‍ ഈ ഫോണുണ്ടായിരുന്നെങ്കില്‍ കഴിഞ്ഞേനെ. ആക്രി വ്യാപാരിക്ക് ഫോണ്‍ സിം കാര്‍ഡ് അടക്കം കൊടുത്തുപോയെന്നും പിന്നീട് വീണ്ടെടുക്കാന്‍ കഴിയാതെ നഷ്ടപ്പെട്ടെന്നും പോലീസ് പറഞ്ഞിരുന്നു. ഇത് കോടതിക്ക് അവിശ്വസനീയമായി തോന്നി.
സൈബര്‍ തെളിവുകള്‍ സമര്‍പ്പിക്കാനും പോലീസിന് ആയില്ല. മൊബൈല്‍ കമ്പനികളോട് ആവശ്യപ്പെട്ടിട്ട് കണ്ടെടുക്കാന്‍ കഴിഞ്ഞില്ലെന്ന മറുപടിയാണ് കിട്ടിയത്. ഇരയുടെ ലാപ്‌ടോപ്പിനും സമാന അവസ്ഥയായിരുന്നു. അത് ഫോറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കാനുമായില്ല. അതിന്റെ ഹാര്‍ഡ് ഡിസ്‌ക് തകരാറിലാലെന്നാണ് പോലീസ് പറഞ്ഞത്.
ഇര വ്യത്യസ്തമായ മൊഴികള്‍ പലസമയത്ത് നല്‍കിയെന്നതും കോടതി കുറവായി കണ്ടെത്തി. പ്രോസിക്യൂഷന്‍ പരിശോധിച്ച് ഉറപ്പിച്ചിരുന്നില്ലെന്ന് വ്യക്തം. സഭയിലെ മേലധികാരികള്‍ക്ക് നല്‍കിയ പരാതികളിലും ലൈംഗികപീഡന പരാമര്‍ശം ഇര നടത്തിയിട്ടില്ലെന്ന് കണ്ടെത്തി. ഇവരെല്ലാം പ്രോസിക്യൂഷന്‍ സാക്ഷികളുമാണ്. പീഡനവിവരം രേഖപ്പെടുത്തിയ പരാതി പാലാ മുതലുള്ള ആസ്ഥാനങ്ങളിലേക്ക് നല്‍കിയിരുന്നതായി കന്യാസ്ത്രീ പലവട്ടം പറഞ്ഞിട്ടുണ്ട്. എങ്കില്‍, പ്രോസിക്യൂഷന്‍ സാക്ഷികളെക്കൊണ്ട് കണ്ടെടുപ്പിച്ച് കോടതിയില്‍ എത്തിക്കേണ്ടിയിരുന്നു.
ഇരയുടെ വൈദ്യപരിശോധനാ റിപ്പോര്‍ട്ടില്‍ ആശുപത്രിയിലെ യഥാര്‍ഥരേഖയും പോലീസ് ഹാജരാക്കിയ രേഖയും രണ്ടായതും പിഴവായി. പോലീസ് റിപ്പോര്‍ട്ടില്‍ വെട്ടിത്തിരുത്ത് ഉണ്ടായിരുന്നു. ആശുപത്രിയിലെ രേഖയില്‍ അതില്ല. വെട്ടിത്തിരുത്ത് ഡോക്ടര്‍ അംഗീകരിച്ചതാണെന്ന് കോടതിയില്‍ ബോധിപ്പിച്ചിരുന്നു. പക്ഷേ, ആശുപത്രി രേഖയില്‍ തിരുത്ത് വരുത്തിയിരുന്നില്ല. ഇതെല്ലാം കേസില്‍ നിര്‍ണായകമായി.
അതേസമയം കേസില്‍ കുറ്റവിമുക്തനായ ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളക്കല്‍ മുന്‍ പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജിനെ അദ്ദേഹത്തിന്റെ വീട്ടിലെത്തി സന്ദര്‍ശിച്ചു.
ഫ്രാങ്കോയുടെ കൈകള്‍ മുത്തിക്കൊണ്ടാണ് ഭാര്യയും ജോര്‍ജും അദ്ദേഹത്തെ വീട്ടിലേക്ക് സ്വീകരിച്ചത്. കേസിന്റെ നാള്‍വഴികളില്‍ തന്നെ പിന്തുണച്ചതിനുള്ള നന്ദിയും പിന്തുണയും അറിയിക്കാനാണ് ഭവനത്തില്‍ എത്തിയതെന്ന് ഫ്രാങ്കോ മുളയ്ക്കല്‍ പറഞ്ഞു. പരാതി നല്‍കിയ കന്യാസ്ത്രീക്കെതിരെ കേട്ടാല്‍ അറക്കുന്ന ഭാഷയില്‍ പ്രതികരണവുമായി പി.സി ജോര്‍ജ് പ്രതികരിച്ച് പി സി ജോര്‍ജ്ജ് മുന്‍പ് വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.
"
https://www.facebook.com/Malayalivartha























