നടുക്കം വിട്ടുമാറാതെ.... കളമശ്ശേരിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി തീ കൊളുത്തി മരിച്ച നിലയില്‍

ഏലൂര്‍ വടക്കും ഭാഗത്ത് വിദ്യാര്‍ത്ഥിനി തീകൊളുത്തി മരിച്ച നിലയില്‍. കുഴിക്കണ്ടം തെയ്യത്തും പറമ്പില്‍ പരേതനായ രവിയുടെ മകള്‍ രമ്യ (18) ആണ് മരിച്ചത്.
കുന്നുംപുറം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയാണ്. വിവാഹം ഉറപ്പിച്ചിരുന്നു. ഏലൂര്‍ നഗരസഭാ ഓഫീസിന് സമീപം ലോട്ടറി വില്‍പന നടത്തിയിരുന്ന അമ്മ ലത ശനിയാഴ്ച വൈകീട്ട് അഞ്ചോടെ വീട്ടിലെത്തിയപ്പോഴാണ് കുളി മുറിയില്‍ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയ നിലയില്‍ കണ്ടത്.
മുറി അകത്ത് നിന്ന് കുറ്റിയിട്ടിരുന്നു. എറണാകുളം ഗവ. മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍. ഏലൂര്‍ പൊലീസ് മേല്‍നടപടി സ്വീകരിച്ചു.
https://www.facebook.com/Malayalivartha























