സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും... കോവിഡ് നിയന്ത്രണ പശ്ചാത്തലത്തില്‍ സമാപന പൊതുസമ്മേളനം വെര്‍ച്വലാക്കി

സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനം ഞായറാഴ്ച സമാപിക്കും. പ്രവര്‍ത്തന റിപ്പോര്‍ട്ടിന്മേലുള്ള പൊതുചര്‍ച്ച പൂര്‍ത്തിയായി.
ചര്‍ച്ചയില്‍ 39 പേര്‍ പങ്കെടുത്തു. ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മറുപടി പറഞ്ഞു. ഞായറാഴ്ച ജില്ലാ കമ്മിറ്റി അംഗങ്ങളെയും സെക്രട്ടറിയെയും സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുക്കും. കെ സി വിക്രമന്‍ ക്രഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും.
കോവിഡ് നിയന്ത്രണ പശ്ചാത്തലത്തില്‍ സമാപന പൊതുസമ്മേളനം വെര്‍ച്വലാക്കി. വൈകിട്ട് നാലിന് കാട്ടാക്കട ശശി നഗറില്‍ (ജയമഹേഷ് ഓഡിറ്റോറിയം) കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. പൊതുജനങ്ങള്‍ക്ക് സമൂഹമാധ്യമങ്ങള്‍ വഴി തത്സമയം കാണാന്‍ അവസരമൊരുക്കിയിട്ടുണ്ട്.
പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി, കേന്ദ്ര കമ്മിറ്റിയംഗങ്ങളായ ഇ പി ജയരാജന്‍, എ കെ ബാലന്‍, സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ ആനത്തലവട്ടം ആനന്ദന്‍, കെ എന്‍ ബാലഗോപാല്‍, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കോലിയക്കോട് എന്‍ കൃഷ്ണന്‍ നായര്‍, എം വിജയകുമാര്‍, കടകംപള്ളി സുരേന്ദ്രന്‍, ആനാവൂര്‍ നാഗപ്പന്‍, വി ശിവന്‍കുട്ടി, ടി എന്‍ സീമ എന്നിവര്‍ പങ്കെടുക്കും.
"
https://www.facebook.com/Malayalivartha























