ശബരിമലയില്‍ മകരവിളക്ക് ദര്‍ശനം കഴിഞ്ഞ് മടങ്ങിയ തെലങ്കാന സ്വദേശികള്‍ സഞ്ചരിച്ച ട്രാവലറും ലോറിയും കൂട്ടിയിടിച്ച് മൂന്നു പേര്‍ക്ക് പരിക്ക്

ശബരിമലയില്‍ മകരവിളക്ക് ദര്‍ശനം കഴിഞ്ഞ് മടങ്ങിയ തെലങ്കാന സ്വദേശികള്‍ സഞ്ചരിച്ച ട്രാവലറും ലോറിയും കൂട്ടിയിടിച്ച് മൂന്നു പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തെലങ്കാന സ്വദേശികളായ നരേഷ് (26), തുളസീദാര്‍സ് (42), ആനന്ദ് ?ഗോപാല്‍ (43) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വാഴോടിനും തട്ടത്തുമലയ്ക്കുമിടയില്‍ ശനി രാവിലെയാണ് അപകടം നടന്നത്.
തീര്‍ഥാടകര്‍ സഞ്ചരിച്ച മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള ട്രാവലര്‍ വാന്‍ തട്ടത്തുമലയില്‍ ഇറക്കത്തിലുള്ള ആക്രിക്കടയില്‍ നിന്നിറങ്ങിയ തമിഴ്നാട് രജിസേ്രടഷനിലുള്ള നാഷണല്‍ പെര്‍മിറ്റ് ലോറിയുമായി ഇടിക്കുകയായിരുന്നു. ട്രാവലറി ല്‍10 പേര്‍ ഉണ്ടായിരുന്നു. നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തി ഒരാളെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചു.
ട്രാവലറിന്റെ മുന്‍ സീറ്റില്‍ കുടുങ്ങിയ ആളെ കടയ്ക്കല്‍ അഗ്‌നിരക്ഷാ സേനയെത്തിയാണ് പുറത്തെടുത്തത്. തുടര്‍ന്ന് 108 ആംബുലന്‍സില്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha























