Widgets Magazine
12
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നു; ടി.പി.ആര്‍ 20ന് മുകളിലുള്ള ജില്ലകളില്‍ മതപരമായ ചടങ്ങുകളിലും 50 പേര്‍ക്ക് മാത്രം അനുമതി, ടി.പി.ആര്‍ കുത്തനെ ഉയരുന്നത് വലിയ പ്രതിസന്ധിയാകും! ആള്‍ക്കൂട്ട നിയന്ത്രണത്തിലൂടെ ഒരുപരിധി വരെ രോഗവ്യാപനം പിടിച്ചുനിര്‍ത്താമെന്ന് സര്‍ക്കാര്‍

16 JANUARY 2022 11:32 AM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതായുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ഈ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതായി മുന്നറിയിപ്പ്. ടി.പി.ആര്‍ 20ന് മുകളിലുള്ള ജില്ലകളില്‍ മതപരമായ ചടങ്ങുകളിലും 50 പേര്‍ക്ക് മാത്രമാണ് അനുമതി നൽകിയിട്ടുള്ളത്. ദിനംപ്രതി രോഗികളുടെ എണ്ണം വര്‍ധിക്കുന്നതും ടി.പി.ആര്‍ കുത്തനെ ഉയരുന്നതും വലിയ ആശങ്കയാണ് ഏവരിലും ഉളവാക്കുന്നത്.

അതോടൊപ്പം തന്നെ വിവാഹം, മരണാനന്തര ചടങ്ങുകള്‍ അടക്കമുള്ള പരിപാടികളില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണം നേരത്തെ തന്നെ നിജപ്പെടുത്തിയിരുന്നു. രോഗവ്യാപനം കൂടതല്‍ രൂക്ഷമായതോടെയാണ് മതപരമായ ചടങ്ങുകള്‍ക്ക് കൂടി നിയന്ത്രണങ്ങള്‍ ബാധകമാക്കിയിരിക്കുന്നത്. ഉത്സവസീസണ്‍ വരാനിരിക്കുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ആള്‍ക്കൂട്ട നിയന്ത്രണത്തിലൂടെയും ഒരുപരിധി വരെ രോഗവ്യാപനം പിടിച്ചുനിര്‍ത്താമെന്ന് സര്‍ക്കാര്‍ കണക്കുകൂട്ടുന്നു.കൂടത്തെ ടി.പി.ആര്‍ കുത്തനെ ഉയരുന്നത് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. മൂന്ന് ദിവസത്തിനിടെ ടി.പി.ആര്‍ 10 ശതമാനത്തോളം ഉയര്‍ന്നു.

എന്നാൽ അടുത്ത മൂന്നാഴ്ചക്കാലം രോഗവ്യാപനം അതിതീവ്രമാകുമെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ് എന്നത്. അഞ്ച് ജില്ലകളില്‍ ഇന്നലെ ആയിരത്തില്‍ കൂടുതല്‍ രോഗികള്‍ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ കണക്കുകൾ പ്രകാരം തിരുവനന്തപുരത്ത് 4694ഉം എറണാകുളത്ത് 2637ഉം ആയിരുന്നു ഇന്നലത്തെ കണക്ക്. ആരോഗ്യപ്രവര്‍ത്തകരില്‍ കൂടുതലായി രോഗം കണ്ടെത്തുന്നതും പ്രതിസന്ധി ഉണ്ടാക്കുകയായിരുന്നു.

അതേസമയം സംസ്ഥാനത്ത് 78 ആക്ടീവ് കോവിഡ് ക്ലസ്റ്ററുകളുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. ദിനംപ്രതി ഒമിക്രോണ്‍ രോഗികളുടെ എണ്ണവും വര്‍ധിക്കുകയാണ്. 48 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ ഒമിക്രോണ്‍ രോഗികളുടെ എണ്ണം 528 ആയി ഉയരുകയുണ്ടായി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം  (9 minutes ago)

ലബനനില്‍ ആക്രമണം രൂക്ഷം: അതിര്‍ത്തി മേഖലയിലെ മുഴുവന്‍ ഗ്രാമങ്ങളും തകര്‍ത്ത് ഇസ്രയേല്‍  (19 minutes ago)

ധ്യാനിന്റെ കരച്ചില്‍ 'കേട്ടു; വിഡിയോ കോളിലെത്തി താരം  (23 minutes ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: അധ്യാപകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (34 minutes ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (1 hour ago)

കുഞ്ചാക്കോ ബോബന്‍ ചിത്രം 'ഒരു ദുരൂഹ സാഹചര്യത്തില്‍' ഏപ്രില്‍ 15ന്  (1 hour ago)

രഞ്ജിനി ഹരിദാസിനെ കുറിച്ച് സംവിധായകന്‍ ആലപ്പി അഷ്‌റഫ് പറഞ്ഞ വാക്കുകള്‍  (2 hours ago)

ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (2 hours ago)

മഞ്ജുവാര്യരെ യുവതി കടന്നുപിടിച്ച് ചുംബിച്ച സംഭവം; ക്ഷമാപണം നടത്തിയ ആരാധികയായ യുവതിക്ക് മറുപടിയുമായി നടി  (2 hours ago)

ആധാര്‍ കാര്‍ഡ് മാതൃകയില്‍ തമിഴ് നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കുമെന്ന് വിജയ്  (3 hours ago)

കേരളത്തില്‍ '90ലധികം സീറ്റുകള്‍ നേടി മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്തും  (3 hours ago)

നടി മീനയുടെ വീട് 100 കോടി രൂപയ്ക്ക് വിദേശ ദമ്പതികള്‍ക്ക് വിറ്റു?  (3 hours ago)

ഇവര്‍ എന്റെ കഞ്ഞികുടി മുട്ടിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്; ആല്‍ബം സംവിധായകനെതിരെ രേണു സുധി  (3 hours ago)

നോയിഡയിലെ വിദ്യാര്‍ത്ഥിയുടെ മരണം ; സുഹൃത്തുക്കള്‍ അപായപ്പെടുത്തിയതാണെന്ന് അമ്മയുടെ വെളിപ്പെടുത്തല്‍  (4 hours ago)

കുംഭമേളയിലെ വൈറല്‍ സുന്ദരിയുടെ വിവാഹത്തില്‍ പ്രതികരിച്ച് എം.വി. ഗോവിന്ദന്‍  (4 hours ago)

Malayali Vartha Recommends