Widgets Magazine
12
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

അയാളുടെ പൂച്ച ഇപ്പോഴും അവിടെ തന്നെയുണ്ട്! ഉടമസ്ഥന്‍ മരിച്ചിട്ട് രണ്ട് മാസം, കൊടും മഞ്ഞിലും വെയിലിലും കബറിനരികില്‍ യജമാനനെ കാത്ത് പൂച്ച: ചില സ്‌നേഹബന്ധങ്ങള്‍ ഇങ്ങനെയാണ്... കരളലിയിക്കുന്ന ദൃശ്യം

16 JANUARY 2022 12:14 PM IST
മലയാളി വാര്‍ത്ത

അയാളുടെ പൂച്ച ഇപ്പോഴും അവിടെ തന്നെയുണ്ട്- കഴിഞ്ഞ ഏതാനും ദിവസങ്ങളായി ട്വിറ്ററിലൂടെ പ്രചരിക്കുന്ന ഒരു ചിത്രത്തിന്റെ ക്യാപ്ഷനാണിത്. മഞ്ഞുമൂടിയൊരു ഖബര്‍സ്ഥാനില്‍ ഒരു ഖബറിനരികിലിരിക്കുന്ന പൂച്ചയുടെ ചിത്രവും ഇതില്‍ ഉണ്ടായിരുന്നു.

ആ പൂച്ചയുടെ യജമാനന്‍ മരിച്ചിട്ട് രണ്ട് മാസമായി. മഞ്ഞായാലും മഴയായാലും വെയിലായാലും അന്നു മുതല്‍ എല്ലാ ദിവസവും ആ പൂച്ച യജമാനന്റെ ഖബറിനരികില്‍ വന്നിരിക്കും. സെര്‍ബിയയില്‍ നിന്നാണ് മനുഷ്യനും മൃഗവും തമ്മിലുള്ള ഈ ഹൃദ്യമായ ബന്ധത്തിന്റെ കരളലിയിക്കുന്ന ദൃശ്യം പുറത്തുവന്നിരിക്കുന്നത്.



സെര്‍ബിയയിലെ പ്രമുഖ മതപണ്ഡിതനും ചീഫ് മുഫ്തിയുമായിരുന്ന ശൈഖ് മുആമര്‍ സുകൊര്‍ലിക്കിന്റെ ഖബറിനരികിലാണ് അദ്ദേഹത്തിന്റെ പൂച്ച നിത്യവും സന്ദര്‍ശനത്തിനെത്തുന്നത്. 2021 നവംബര്‍ ആറിനാണ് അദ്ദേഹം മരിച്ചത്.

ഖബറടക്കം നടന്നതു മുതല്‍ പൂച്ച ആ ഖബറിനരികില്‍ നിന്ന് മാറാതെ നില്‍ക്കുന്നുണ്ട്. നവംബര്‍ ഒമ്പതിന് ലാവേഡര്‍ എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് ഈ അപൂര്‍വ ബന്ധത്തിന്റെ കഥ ലോകം അറിയുന്നത്.




മുആമര്‍ സുകൊര്‍ലിക്കിന്റെ ഖബറിനരികില്‍ നില്‍ക്കുന്ന പൂച്ചയുടെ ചിത്രമാണ് അന്ന് പങ്കുവെച്ചത്. ഇപ്പോള്‍ മഞ്ഞുവീഴ്ച ശക്തമായിട്ടും ഖബറിനരികില്‍ നിന്ന് മാറാതെ നില്‍ക്കുന്ന പൂച്ചയുടെ ചിത്രവും ലാവേഡര്‍ തന്നെയാണ് പുറത്തുവിട്ടത്. അചഞ്ചലമായ ഈ സ്‌നേഹത്തിന്റെ ചിത്രം ഏറെ ആവേശത്തോടെയാണ് സോഷ്യല്‍ മീഡിയ പങ്കുവെച്ചത്.

അവസാനശ്വാസം വരെ യജമാനന്റെ തിരിച്ചുവരവ് കാത്തുകിടന്ന ഹാച്ചികോ എന്ന നായയുടെ കഥ പറയുന്ന 'ഹാച്ചി: എ ഡോഗ്‌സ് ടെയ്ല്‍' എന്ന ജപ്പാന്‍ സിനിമയാണ് പലരും അനുസ്മരിച്ചത്. 'നല്ല മഞ്ഞുവീഴ്ചയാണ്. ആരെങ്കിലും ആ പൂച്ചയെ ദത്തെടുക്കൂ', 'ഇത് വളരെ ഹൃദയഭേദകമാണ്' തുടങ്ങി നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.




സെര്‍ബിയയുടെ ചീഫ് മുഫ്തിയായിരുന്ന ശൈഖ് മുആമര്‍ സുകൊര്‍ലിക് ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചത്. സെര്‍ബിയയിലെ മുസ്‌ലിമുകള്‍ക്കിടയില്‍ വന്‍ സ്വാധീനമുണ്ടായിരുന്ന അദ്ദേഹം 2016 മുതല്‍ 2020 വരെ പാര്‍ലമെന്റ് അംഗമായിരുന്നു. 2020 ഒക്ടോബര്‍ മുതല്‍ മരണം വരെ നാഷണല്‍ അസംബ്ലി ഓഫ് സെര്‍ബിയയുടെ വൈസ് പ്രസിഡന്റായിരുന്നു അദ്ദേഹം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം  (8 minutes ago)

ലബനനില്‍ ആക്രമണം രൂക്ഷം: അതിര്‍ത്തി മേഖലയിലെ മുഴുവന്‍ ഗ്രാമങ്ങളും തകര്‍ത്ത് ഇസ്രയേല്‍  (18 minutes ago)

ധ്യാനിന്റെ കരച്ചില്‍ 'കേട്ടു; വിഡിയോ കോളിലെത്തി താരം  (22 minutes ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: അധ്യാപകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (33 minutes ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (1 hour ago)

കുഞ്ചാക്കോ ബോബന്‍ ചിത്രം 'ഒരു ദുരൂഹ സാഹചര്യത്തില്‍' ഏപ്രില്‍ 15ന്  (1 hour ago)

രഞ്ജിനി ഹരിദാസിനെ കുറിച്ച് സംവിധായകന്‍ ആലപ്പി അഷ്‌റഫ് പറഞ്ഞ വാക്കുകള്‍  (2 hours ago)

ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (2 hours ago)

മഞ്ജുവാര്യരെ യുവതി കടന്നുപിടിച്ച് ചുംബിച്ച സംഭവം; ക്ഷമാപണം നടത്തിയ ആരാധികയായ യുവതിക്ക് മറുപടിയുമായി നടി  (2 hours ago)

ആധാര്‍ കാര്‍ഡ് മാതൃകയില്‍ തമിഴ് നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കുമെന്ന് വിജയ്  (3 hours ago)

കേരളത്തില്‍ '90ലധികം സീറ്റുകള്‍ നേടി മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്തും  (3 hours ago)

നടി മീനയുടെ വീട് 100 കോടി രൂപയ്ക്ക് വിദേശ ദമ്പതികള്‍ക്ക് വിറ്റു?  (3 hours ago)

ഇവര്‍ എന്റെ കഞ്ഞികുടി മുട്ടിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്; ആല്‍ബം സംവിധായകനെതിരെ രേണു സുധി  (3 hours ago)

നോയിഡയിലെ വിദ്യാര്‍ത്ഥിയുടെ മരണം ; സുഹൃത്തുക്കള്‍ അപായപ്പെടുത്തിയതാണെന്ന് അമ്മയുടെ വെളിപ്പെടുത്തല്‍  (4 hours ago)

കുംഭമേളയിലെ വൈറല്‍ സുന്ദരിയുടെ വിവാഹത്തില്‍ പ്രതികരിച്ച് എം.വി. ഗോവിന്ദന്‍  (4 hours ago)

Malayali Vartha Recommends