ബസില്‍ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയെന്ന് പരാതി, മധ്യവയസ്‌കന്‍ അറസ്റ്റില്‍

സ്വകാര്യ ബസില്‍ യാത്ര ചെയത പതിനാറുകാരിയെ ശല്യം ചെയ്തതിന് അന്‍പത്തിരണ്ടുകാരന്‍ പിടിയില്‍. ഇന്നു രാവിലെ കൊല്ലാട്ട് നിന്ന് കോട്ടയത്തിനു വന്ന സ്വകാര്യ ബസിലാണ് സംഭവം. ബസ് തിരുനക്കര സ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍ യാത്രക്കാര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് കൊല്ലാട് ബോട്ട്‌ജെട്ടി സ്വദേശിയെ പോലീസ് കസ്റ്റിയിലെടുത്തു. ഇയാളെ പിന്നീട് വെസ്റ്റ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. കൊല്ലാട് ബോട്ട്‌ജെട്ടി കവലയില്‍ നിന്നാണ് പിടിയിലായ യാത്രക്കാരന്‍ കയറിയത്. പെണ്‍കുട്ടിയും അമ്മയും കൊല്ലാട് പുളിമൂട് കവലയില്‍ നിന്ന് കയറി.
പെണ്‍കുട്ടിയുടെ പിന്നിലെ സീറ്റിലിരുന്ന യാത്രക്കാരന്‍ ആദ്യം പെണ്‍കുട്ടിയുടെ മുടിയില്‍ പിടിച്ചുവലിച്ചു. പിന്നീട് ശരീര ഭാഗങ്ങളില്‍ തോണ്ടിയെന്നാണ് പരാതി. ബസില്‍ വച്ച് പെണ്‍കുട്ടി പ്രതികരിച്ചതോടെയാണ് മറ്റു യാത്രക്കാര്‍ വിവരം അറിഞ്ഞത്. ബസ് തിരുനക്കര സ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍ എയ്ഡ് പോസ്റ്റിലെത്തി മറ്റു യാത്രക്കാരാണ് പരാതി പറഞ്ഞത്. ഉടനെ പോലീസ് എത്തി യാത്രക്കാരനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























