മലാക്ക കടലിടുക്കിന് മുകളിലെ ചക്രവാതചുഴി തീവ്ര ന്യുന മർദ്ദമാകാൻ സാധ്യത; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ മഴ മുന്നറിയിപ്പ്

ബംഗാൾ ഉൾകടലിലും തെക്കേ ഇന്ത്യക്ക് മുകളിലും കിഴക്കൻ കാറ്റ് വീണ്ടും സജീവമാകാൻ തുടങ്ങുന്നതോടെ കേരളം ഉൾപ്പെടെയുള്ള മധ്യ തെക്കൻ ജില്ലകളിൽ കൂടുതൽ വടക്കൻ ജില്ലകളിലും സാധ്യത . തെക്കേ ഇന്ത്യയിയിൽ വീണ്ടും ഇന്ന് മുതൽ അടുത്ത 3-4 ദിവസത്തിൽ ഇടി മിന്നൽ മഴയിൽ പതിയെ വർധനവിനു സാധ്യത.
മലാക്ക കടലിടുക്കിന് മുകളിലെ ചക്രവാതചുഴി തീവ്ര ന്യുന മർദ്ദമാകാൻ സാധ്യത. ചില മോഡലുകൾ ചുഴലിക്കാറ്റ് സൂചന നൽകുന്നെണ്ടെങ്കിലും സഞ്ചാര പാതയിലും ശക്തിയിലും സ്ഥിരത വന്നിട്ടില്ല . നിലവിലെ സൂചനയും സഞ്ചാര പാതയും പ്രകാരം 25/26 ന് ശേഷം പൊതുവെ വരണ്ട അന്തരീക്ഷസ്ഥിതിക്ക് സാധ്യത. ട്രാക്കിൽ ഓരോ ദിവസവും മാറ്റങ്ങൾ വരുന്നതിനാൽ മഴ സാധ്യതയിലും മാറ്റങ്ങൾ ഉണ്ടാകാം.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
21/11/2025 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം
22/11/2025 : പത്തനംതിട്ട, കോട്ടയം, ഇടുക്കി
23/11/2025 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
https://www.facebook.com/Malayalivartha


























