എം.സി റോഡില്‍ ചങ്ങനാശേരി ളായിക്കാട്ട് നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ചു കയറി; അപകടത്തില്‍ കായംകുളം സ്വദേശിയ്ക്ക് ദാരുണാന്ത്യം; അപകടത്തില്‍പ്പെട്ടത് ഗൃഹപ്രവേശ ചടങ്ങില്‍ പങ്കെടുത്തശേഷം മടങ്ങിയ സംഘം സഞ്ചരിച്ച കാര്‍; വീഡിയോ ഇവിടെ കാണാം

എം.സി റോഡില്‍ നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ചു കയറി യാത്രക്കാരന്‍ മരിച്ചു. അപകടത്തില്‍ രണ്ടു പേര്‍ക്കു സാരമായി പരിക്കേറ്റു. കായംകുളം പത്തിയൂര്‍ അക്കിത്തത് സുഭാഷ് (41)ആണ് മരിച്ചത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന കായംകുളം സ്വദേശികളായ മോഹിത് ഷൈജു എന്നിവരെ പരിക്കുകളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശനിയാഴ്ച രാത്രി 12 മണിയോടെ ചങ്ങനാശേരി ളായിക്കാട് എം.സി റോഡിലായിരുന്നു അപകടം. കോട്ടയം നഗരത്തില്‍ നടന്ന ഹൗസ് വാമിങ്ങില്‍ പങ്കെടുത്ത ശേഷം മടങ്ങിയതായിരുന്നു സംഘം. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ളായിക്കാട് ഭാഗത്ത് വച്ച് നിയന്ത്രണം നഷ്ടമായി ഡിവൈഡറിലേയ്ക്കു ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ ഭാഗം പൂര്‍ണമായും തകര്‍ന്നു. ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്നാണ് കാറിനുള്ളിലുണ്ടായിരുന്നവരെ പുറത്തെടുത്തത്.
അപകടത്തില്‍ സാരമായി പരിക്കേറ്റ സുഭാഷ് സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചു. പരിക്കേറ്റവരെ ഇതുവഴി എത്തിയ വാഹനത്തിലാണ് നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചത്. മോഹിത്താണ് കാര്‍ ഓടിച്ചിരുന്നത്. മൃതദേഹം ചങ്ങനാശേരിയിലെ ആശുപത്രി മോര്‍ച്ചറിയില്‍. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടു നല്‍കും. ചങ്ങനാശേരി പൊലീസ് കേസെടുത്തു.
https://www.facebook.com/Malayalivartha























