ന്യൂമാന്‍ കോളജ് അക്രമം: കെഎസ്‌യു ജില്ലാ പ്രസിഡന്റിനു സസ്‌പെന്‍ഷന്‍

തൊടുപുഴ ന്യൂമാന്‍ കോളജ് പ്രിന്‍സിപ്പലിനെയും ബര്‍സാറിനെയും കെഎസ്‌യുക്കാര്‍ കൈയേറ്റം ചെയ്ത സംഭവത്തില്‍ നടപടി. ഇടുക്കി ജില്ലാ പ്രസിഡന്റ് നിയാസ് കൂരാപ്പള്ളിയെ സംഘടനയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. സംസ്ഥാന പ്രസിഡന്റ് വി.എസ്.ജോയിയാണ് നടപടി സ്വീകരിച്ചത്.
കെഎസ്‌യു വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി നടത്തിയ പഠിപ്പുമുടക്കു സമരത്തിനിടെ ന്യൂമാന്‍ കോളജില്‍ സംഘര്‍ഷമുണ്ടായിരുന്നു. കോളജില്‍ ക്ലാസ് നടക്കുന്നത് തടയാനെത്തിയ പ്രവര്‍ത്തകരെ തടഞ്ഞ ന്യൂമാന്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ടി.എം. ജോസഫ്, ബര്‍സാര്‍ ഫാ. ഫ്രാന്‍സിസ് കണ്ണാടന്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ. കെ.ജെ. ജോണ്‍ എന്നിവരെ പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്യുകയും ചെയ്തു. പോലീസിനെതിരേയും കൈയേറ്റമുണ്ടായി. തുടര്‍ന്ന് പോലീസ് ഇവരെ അറസ്റ്റു ചെയ്തു.
സംസ്ഥാന വ്യാപകമായി നടത്തിയ വിദ്യാഭ്യാസ ബന്ദിനോടനുബന്ധിച്ചു കോളജിലേക്കു പ്രകടനമായെത്തിയ കെഎസ്‌യു ജില്ലാ പ്രസിഡന്റ് നിയാസ് കൂരാപ്പിള്ളിയുടെ നേതൃത്വത്തിലുള്ള 30 അംഗ സംഘമാണു കോളജില്‍ അക്രമം നടത്തിയത്.
https://www.facebook.com/Malayalivartha


























