ശ്രീയെ പരിഗണിക്കൂ... ശ്രീശാന്തിനെ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെടുക്കാന്‍ ബിസിസിഐയോട് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെടും

ഇത്തവണ ക്രിക്കറ്റ് താരം ശ്രീശാന്തിന് പിന്തുണയുമായി വന്നിരിക്കുന്നത് സാക്ഷാല്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തന്നെ. ശ്രീശാന്തിന്റെ ഭാവി നന്നാക്കാനുള്ള തീരുമാനത്തില്‍ തന്നെയാണ് മുഖ്യന്‍. മുഖ്യന്‍ എന്തിനാണ് ശ്രീയുടെ കാര്യത്തില്‍ ഇത്രയും അധികം വിഷമിക്കുന്നത്?.
ശ്രീശാന്തിനെ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെടുക്കാന്‍ ബിസിസിഐയോട് ആവശ്യപ്പെടുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നത്. അതുമാത്രമല്ല, പരസ്യത്തില്‍ അഭിനയിപ്പിക്കാന്‍ ആര്‍ക്കും ശ്രീയെ വേണ്ടെങ്കില്‍ സര്‍ക്കാര്‍ പരസ്യങ്ങളില്‍ അഭിനയിപ്പിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
സര്‍ക്കാര്‍ പരസ്യങ്ങളില്‍ അഭിനയിക്കാന്‍ ശ്രീശാന്ത് എന്തുകൊണ്ടും യോഗ്യനാണ്. കാരുണ്യ ലോട്ടറിയുടെ പരസ്യത്തില്‍ നിന്ന് ശ്രീശാന്തിനെ ഒഴിവാക്കിയിരുന്നു. ഒരു ചെറിയ കാരുണ്യ ലോട്ടറി പോണേല്‍ പോട്ടെ.. ഒന്നു പോയാല്‍ വലിയൊന്നു വരില്ലേ എന്നു വേണമെങ്കില്‍ പറയാം.
എന്നാല്‍, അതു സത്യമാണ്, ശ്രീക്ക് ബംബര്‍ ലോട്ടറി അടിച്ചെന്നു പറഞ്ഞാല്‍ മതിയല്ലോ. ലോട്ടറിയുടെ അംബാസിഡറാക്കാന്‍ പോലും തയ്യാറാണ്. അര്‍ഹിക്കുന്നുണ്ടെങ്കില്‍ ശ്രീശാന്തിനെ അംബാസിഡറായി തിരിച്ചെടുക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























