ആഭ്യന്തരവകുപ്പിനെതിരേ തച്ചങ്കരി മുഖ്യമന്ത്രിക്കു പരാതി നല്കി

കണ്‍സ്യൂമര്‍ഫെഡ് എംഡി ടോമിന്‍ ജെ. തച്ചങ്കരി ആഭ്യന്തരവകുപ്പിനെതിരേ മുഖ്യമന്ത്രിക്കു പരാതി നല്കി. തനിക്കെതിരേ ആഭ്യന്തരവകുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന വിജിലന്‍സ് അന്വേഷണം യാതൊരു അടിസ്ഥാനവുമില്ലാത്തതാണെന്നും കണ്‍സ്യൂമര്‍ ഫെഡിലെ അഴിമതികള്‍ പുറത്തുകൊണ്ടുവന്നതിലുള്ള പ്രതികാരമാണ് ഇതിനു പിന്നിലെന്നും പരാതിയില്‍ പറയുന്നു.
കണ്‍സ്യൂമര്‍ ഫെഡ് പ്രസിഡന്റ് ജോയ് തോമസിന് ആഭ്യന്തരമന്ത്രിയുമായുള്ള ബന്ധമാണ് തനിക്കെതിരേയുള്ള നീക്കത്തിനു പിന്നില്‍. ഇതിനെതിരേ മുഖ്യമന്ത്രി നടപടിയെടുക്കണമെന്നാണു തച്ചങ്കരിയുടെ പരാതിയില്‍ ആവശ്യപ്പെടുന്നത്.
https://www.facebook.com/Malayalivartha


























