ആനവേട്ട: മുഖ്യപ്രതി ആനക്കൊമ്പുകള്‍ വന്‍ വ്യവസായികള്‍ക്കും വിറ്റു

ആനവേട്ട കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി അജി ബ്രൈറ്റിന്റെ ഡയറിയില്‍ രാജ്യത്തെ ഉന്നത വ്യവസായികളുടെ പേരു വിവരങ്ങളും പോലീസ് കണ്ടെത്തി. വേട്ടയാടി കൊന്ന ആനകളുടെ കൊമ്പുകള്‍ പ്രതികള്‍ വ്യവസായികള്‍ക്കും വിറ്റുവെന്നാണു പോലീസിന്റെ വിലയിരുത്തല്‍. മദ്യ വ്യവസായി വിജയ് മല്യ, ആദിത്യ ബിര്‍ള, ബിസിസിഐ മുന്‍ പ്രസിഡന്റ് എ.സി. മുത്തയ്യ തുടങ്ങിയവരുടെ പേരുകളാണ് അജിയുടെ ഡയറിയിലുള്ളത്. വ്യവസായികളുമായി നടത്തിയ പണമിടപാടിന്റെ വിവരങ്ങളും ഡയറിയിലുണ്ട്. എന്നാല്‍, പ്രതികളാരും വ്യവസായികള്‍ക്ക് ആനക്കൊമ്പുകള്‍ വിറ്റുവെന്നു പോലീസിനു മൊഴി നല്കിയിട്ടില്ല. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം വേണമെന്നാണു പോലീസിന്റെ നിലപാട്.
https://www.facebook.com/Malayalivartha


























