മറുനാടന്‍ മലയാളി ഓഫീസിലെ ആക്രമണം സത്യം വിളിച്ചുപറയുന്നവര്‍ക്കെതിരെയുള്ള വെല്ലുവിളി

മുഖം നോക്കാതെ ജനങ്ങളോട് സത്യം പറയുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങളോടുള്ള ധാര്‍ഷ്ട്യംമാണ് മറുനാടന്‍ ഓഫീസിലുണ്ടായ കാടത്തം നിറഞ്ഞ പരിപാടി. രാത്രിയുടെ യാമങ്ങളില്‍ കയ്യൂക്കിന്റെ ഭാഷയുമായി എത്തുന്നവര്‍ സത്യം ജനങ്ങളെ അറിയിക്കുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങളെ ഭയപ്പെടുന്നു എന്നു തന്നെയാണ് അര്‍ത്ഥം.
കഴിഞ്ഞ ദിവസം രാത്രി തിരുവനന്തപുരം അമ്പലമുക്കിലുള്ള മറുനാടന്റെ ഓഫീസിലാണ് ആക്രമണം നടന്നത്. രാത്രിയില്‍ എത്തിയ ഗുണ്ടാസംഘങ്ങള്‍ ഓഫീസിന്റെ ബാനറുകളും മറ്റും വലിച്ചുകീറുകയും ചെയ്തു. ഭീകരാന്തരീക്ഷം സൃഷ്ടിച്ചാല്‍ മാധ്യമങ്ങള്‍ ഭയപ്പെട്ട് വാര്‍ത്ത മുക്കുമെന്ന് ആരെങ്കിലും വൃഥാ സ്വപ്‌നം നെയ്യരുത്. വാര്‍ത്തകള്‍ പുറത്തുവന്നുകൊണ്ടേയിരിക്കും കാരണം ഒളിച്ചുവയ്ക്കാന്‍ ശ്രമിക്കുന്തോറും സത്യം മറനീക്കി പുറത്തുവരിക തന്നെ ചെയ്യും. ഈ മാധ്യമസ്ഥാപനത്തിനെതിരെ നടന്ന ആക്രമണത്തില്‍ ശക്തമായി അപലപിച്ച് അവരോട് ഞങ്ങള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























